റമദാന് ദുബായ് സിനിമ തിയേറ്ററുകളില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ടത്…

ദുബായ്: റമദാന്‍ വ്രതത്തിനറെ നാളുകളിലേക്ക് ലോകം കടക്കുമ്പോള്‍ നോമ്പാചരണത്തിന് ഏറെ പ്രാധാന്യവും ചിട്ടയുമാണ് വിശ്വാസ സമൂഹം നല്‍കുന്നത്. ദുബായില്‍ സിനിമ കാണാന്‍ പോകുന്നവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാന നിര്‍ദ്ദേശങ്ങളുണ്ട്. നോമ്പ് സമയത്ത് പൊതു സ്ഥലത്തിരുന്ന് ഭക്ഷണം കഴിയ്ക്കുന്നതിന് വിലക്കുള്ള രാജ്യമാണ് ദുബായ്. എന്നാല്‍ ദുബായിലെ ഷോപ്പിങ് മാളുകളിലും റസ്റ്ററന്റുകളിലും നോമ്പ് സമയത്ത് ഭക്ഷണം കഴിയ്ക്കാന്‍ പ്രത്യേകം സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.

Loading...

എന്നാല്‍ നോമ്പു തുറന്ന ശേഷം ഇഫ്താറിന്റെ സമയത്ത് പൊതു സ്ഥലത്ത് ഭക്ഷണം കഴിയ്ക്കുന്നതിന് വിലക്കില്ല. കഴിഞ്ഞ വര്‍ഷം വന്ന സൂചനകള്‍ പ്രകാരം ഭക്ഷണം തിയേറ്ററിനു പുറത്തെ കൗണ്ടറുകളില്‍ വില്‍ക്കുമെങ്കിലും തിയേറ്ററിനുളളില്‍ വച്ച് മാത്രമേ ഭക്ഷിക്കാന്‍ സാധിക്കൂ. തിയേറ്ററിന്റെ പരിസരത്ത് വച്ച് കഴിയ്ക്കാന്‍ പാടില്ല. സിനിമയുടെ സമയക്രമത്തിലും മാറ്റമുണ്ട്. ഞായര്‍, തിങ്കള്‍, ചൊവ്വാ, ബുധന്‍ എന്നീ ദിവസങ്ങളില്‍ 2 മണിയ്ക്കാണ് പ്രദര്‍ശനം തുടങ്ങുക. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 11ന് ഷോ ആരംഭിക്കും. ദുബായ്ക്ക് പുറത്തുള്ള എമിറേറ്റുകളില്‍ ഇത്തരം സ്ഥലങ്ങളില്‍ ഇഫ്താര്‍ കഴിഞ്ഞ ശേഷം മാത്രമേ വില്‍പന നടത്താവു എന്ന നിര്‍ദ്ദേശമുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *