ദുരിതപ്പെയ്ത്തില്‍ ദുരന്തമൊഴിയാതെ കേരളം…കൊച്ചി വിമാനത്താവളം അടച്ചിട്ടു. ഗള്‍ഫ് വിമാനങ്ങള്‍ വഴി തിരിച്ചു; വിമാന സമയം അറിയാം

കൊച്ചി;മുല്ലപ്പെരിയാറും ഇടുക്കി – ചെറുതോണി അണക്കെട്ടും തുറന്ന സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി. ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്.ഇതോടെ, കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്തവരും കൊച്ചിയില്‍ നിന്നും യാത്ര ആരംഭിക്കാന്‍ ഉദ്ദേശിച്ചവരും ബുദ്ധിമുട്ടിലായി. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.

Loading...

കൊച്ചിയിലേക്ക് പോകേണ്ട വിവിധ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കോഴിക്കോട്, തിരുവനന്തപുരം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വിമാനങ്ങളുടെ മാറ്റം. മിക്ക രാജ്യാന്തര വിമാനങ്ങളും ഗള്‍ഫ് മേഖലയിലേക്കുള്ളതാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്കുള്ള രണ്ടു വിമാനങ്ങള്‍ റദ്ദു ചെയ്യുകയും ചെയ്തു. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട ഹജ് തീര്‍ഥാടകരുടെ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും ഇവിടെ നിന്നാകും യാത്ര ആരംഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സൗകര്യത്തിനായി കെഎസ്ആര്‍ടിസി തിരുവനന്തപുരം, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുകള്‍ ബന്ധപ്പെടുത്തി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ചു.

IX-417/450 വിമാനം തിരുവനന്തപുരം-അബുദാബി-തിരുവനന്തപുരം എന്നിങ്ങനെ മാറ്റി നിശ്ചയിച്ചുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി വിമാനത്താവളത്തില്‍ ഹെല്‍പ്‌ലൈന്‍ ആരംഭിച്ചു. നമ്പര്‍: 0484-2610040, 2610050. കൊച്ചി-മസ്‌ക്കറ്റ്‌കൊച്ചി വിമാനവും കൊച്ചി-ദുബായ്‌കൊച്ചി വിമാനവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി. മാറ്റം വരുത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ചുവടെ.

IX-476: ദോഹ- കൊച്ചി വിമാനം തിരുവനന്തപുരത്തേക്ക് പോകും.

IX-411/412: കോഴിക്കോട്-ഷാര്‍ജ-കോഴിക്കോട് എന്നിങ്ങനെ മാറ്റി.

IX-473: കോഴിക്കോട്-ബഹ്‌റൈന്‍-കോഴിക്കോട് എന്നിങ്ങനെ മാറ്റി.

IX 452: അബുദാബി-കൊച്ചി വിമാനം കോഴിക്കോട്ടേക്ക് മാറ്റി.

എയര്‍ ഇന്ത്യ

കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കണ്‍ഫേം ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനോ തിയതി മാറ്റുന്നതിനോ പിഴ ഈടാക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യയുടെ കോള്‍ സെന്ററുമായി ബന്ധപ്പെടുകയോ വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്യാന്‍ എയര്‍ ഇന്ത്യ അറിയിച്ചു.

AI964: ജിദ്ദ-കൊച്ചി വിമാനം മുംബൈയിലേക്ക് മാറ്റി

IX452: അബുദാബി-കൊച്ചി വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് മാറ്റി.

IX412: ഷാര്‍ജ-കൊച്ചി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാറ്റി.

പകരം വിമാനം

ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി യാത്രക്കാര്‍ അടക്കം പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയതോടെ തിരുവനന്തപുരത്തേക്ക് പകരം വിമാന സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് മുടങ്ങിയതോടെ ഡല്‍ഹിയില്‍ 110 യാത്രക്കാര്‍ കുടുങ്ങിയിരുന്നു. രാവിലെ അഞ്ചിനു പുറപ്പെടേണ്ട എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ ഇതോടെ പകരം സംവിധാനം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേക്ക് സര്‍വീസ് വേണമെന്ന ആവശ്യം നടക്കില്ലെന്ന കടുംപിടിത്തിലായിരുന്നു എയര്‍ ഇന്ത്യ.

ഇതോടെ യാത്രക്കാര്‍ ഒപ്പിട്ട നിവേദനവുമായി മലയാളികള്‍ മുന്നില്‍ നിന്നു. എന്നിട്ടും ഫലമുണ്ടായില്ല. യാത്രക്കാര്‍ പ്രതിഷേധ സമരവും തുടങ്ങി. ഇതിനിടെ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും കെ.സി.വേണുഗോപാല്‍ എംപിയും എയര്‍ ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടു. ഇതോടെയാണ് പകരം സര്‍വീസ് ഏര്‍പ്പെടുത്തിയത്. അമേരിക്കയില്‍ നിന്നടക്കം ദീര്‍ഘദൂര യാത്ര ചെയ്‌തെത്തിയ ട്രാന്‍സിറ്റ് യാത്രക്കാരടക്കം സംഘത്തിലുണ്ട്.

മറ്റുവിമാനങ്ങള്‍

ജെറ്റ് എയര്‍വേയ്‌സ് ദോഹ വിമാനം ബെംഗളൂരു.

ഇന്‍ഡിഗോ ദുബായ് വിമാനം ബെംഗളൂരു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *