‘കൂടത്തായി കൊലപാതകം’ വരുന്നത് ദമ്മാമില്‍ നിന്ന്‌

ദ​മ്മാം: സ​മീ​പ​കാ​ല​ത്ത്​ മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​ച്ച ജോ​ളി​യു​ടെ കൊ​ല​പാ​ത​ക പരമ്പര സി​നി​മ​യാ​കു​ന്നു. ഡി​സം​ബ​റി​ല്‍ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ‘കൂ​ട​ത്താ​യി’ സി​നി​മ​യു​ടെ തി​ര​ക്ക​ഥ എ​ഴു​തി​യ​ത്​ വി​ജീ​ഷ്​ തു​ണ്ട​ത്തി​ല്‍ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ്. ദ​മ്മാ​മി​ലി​രു​ന്നാ​ണ്​ ഇ​ദ്ദേ​ഹം തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. വി​ജീ​ഷി​ന്​ ഷൂ​ട്ടി​ങ്ങു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ഇ​നി നാ​ട്ടി​ലെ​ത്ത​ണം. ആ​ല​പ്പു​ഴ അ​ര്‍​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി​യാ​യ ഈ 28​കാ​ര​ന്‍ സി​നി​മാ​സ്വ​പ്​​ന​ങ്ങ​ളി​ല്‍ അ​ല​ഞ്ഞ്​ ബാ​ധ്യ​ത​ക​ള്‍ ഏ​റി​യ​പ്പോ​ള്‍ ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ ഗ​ള്‍​ഫ്​ തേ​ടി​യെ​ത്തി​യ​ത്.

എ​ന്നാ​ല്‍, ഇ​വി​ടെ​യെ​ത്തി​യ​തോ​ടെ ക​ടു​ത്ത ആ​സ്​​ത്​​മ കാ​ര​ണം ജോ​ലി പ്ര​യാ​സ​മാ​യി മാ​റി. എ​ങ്ങ​നെ​യും നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നു​ള്ള വ​ഴി​ക​ള​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ പു​തി​യ സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യെ​ഴു​താ​നു​ള്ള ​അ​വ​സ​രം വി​ജീ​ഷി​നെ തേ​ടി​യെ​ത്തു​ന്ന​ത്. കൊ​ല​പാ​ത​ക വാ​ര്‍​ത്ത​ക​ള്‍ ഒ​രോ​ന്നും പു​റ​ത്തു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ്​ ന​ടി​യും സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഡി​നി ഡാ​നി​യേ​ല്‍ ഇ​ത്​ സി​നി​മ​യാ​ക്കുമെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്.

പി​റ്റേ​ദി​വ​സം ആ​ന്‍​റ​ണി പെരുമ്പാവൂരും ഇ​ത്​ സി​നി​മ​യാ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.എ​ന്നാ​ല്‍, ഡി​നി​യും കൂ​ട്ട​രും ഇ​തി​​​ന്‍റ അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ഏ​റെ മു​ന്നോ​ട്ടു​പോ​യി​ക്ക​ഴി​ഞ്ഞു. ബ​ഹ്​​റൈ​ന്‍ കേ​ന്ദ്ര​മാ​യു​ള്ള വാ​മോ​സ്​ മീ​ഡി​യ​യു​​ടെ ബാ​ന​റി​ല്‍ അ​ല​ക്​​സ്​ ജേ​ക്ക​ബ്​ നി​ര്‍​മി​ക്കു​ന്ന സി​നി​മ റോ​ണ​ക്​​സ ഫി​ലി​പ്പാ​ണ്​ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഏ​റെ​ക്കു​റെ പു​തു​മു​ഖ​ങ്ങ​ള്‍​ ത​​ന്ന​യാ​ണ്​ സി​നി​മ​യു​ടെ പി​ന്നി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്.നി​ര​വ​ധി പോ​സ്​​റ്റ​റു​ക​ള്‍ ഇ​തി​ന​കം പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. പു​രോ​ഹി​ത​നാ​വാ​ന്‍ സെ​മി​നാ​രി​യി​ല്‍ ചേ​ര്‍​ന്ന വി​ജീ​ഷ്​ ഒ​രു വ​ര്‍​ഷം​കൊ​ണ്ട്​ അ​ത്​ മ​തി​യാ​ക്കി ത​​​ന്‍റ സ്വ​പ്​​ന​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​വ​രു​ക​യാ​യി​രു​ന്നു. ആ​ദ്യ​മെ​ഴു​തി​യ തി​ര​ക്ക​ഥ​യു​മാ​യി പ​ല​രേ​യും ക​ണ്ടു. അ​ത്​ സി​നി​മ​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും അ​മ​ല്‍ നീ​ര​ദ്, ജൂ​ഡ്​ ആ​ന്‍​റ​ണി, സ​മീ​ര്‍ താ​ഹി​ര്‍ തു​ട​ങ്ങി ന്യൂ​ജ​ന്‍ സി​നി​മാ​ശി​ല്‍​പി​ക​ളു​മാ​യി അ​ടു​പ്പ​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചു. ഇ​തി​നി​ട​യി​ല്‍ പ​ല ഷോ​ര്‍​ട്ട്​ ഫി​ലി​മു​ക​ളും ചെ​യ്​​തു.

അ​ര്‍​ത്തു​ങ്ക​ല്‍ പ​ള്ളി​യു​ടെ ക​ട​ല്‍​ത്തീ​ര​ത്തു​ള്ള അ​ങ്ക​ണ​ത്തി​ല്‍ വൈ​കീ​ട്ട്​ വ​രു​ന്ന​വ​ര്‍ ഭ​ക്ഷ​ണം കി​ട്ടാ​തെ മ​ട​ങ്ങു​ന്ന​തു​ക​ണ്ട്​ വി​ജീ​ഷും കൂ​ട്ടു​കാ​രും ചേ​ര്‍​ന്ന്​ ഒ​രു ത​ട്ടു​ക​ട തു​ട​ങ്ങി. ‘ഒ​രു സി​നി​മാ​ക്കാ​ര​​​െന്‍റ ത​ട്ടു​ക​ട’ എ​ന്നാ​യി​രു​ന്നു പേര്. സി​നി​മ​പോ​ലെ അ​ത്​ ഹി​റ്റാ​യി. ചി​ല ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ള്‍ ക​ച്ച​വ​ടം ഉ​പേ​ക്ഷി​ച്ചു​പോ​കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​ക്കി.എ​ല്ലാം ത​ക​ര്‍​ന്ന​പ്പോ​ഴും സി​നി​മാ​സ്വ​പ്​​ന​ങ്ങ​ള്‍ മാ​ത്രം നെ​ഞ്ചോ​ട​ടു​ക്കി​പ്പി​ടി​ച്ചു.

ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​ന്‍ മ​ന​സ്സി​ല്ലാ​മ​ന​സ്സോ​ടെ ഗ​ള്‍​ഫു​കാ​ര​നാ​യി. ഡി​നി ഡാ​നി​യ​ലു​മാ​യു​ള്ള ബ​ന്ധ​മാ​ണ്​ തി​ര​ക്ക​ഥ എ​ഴു​ത്തി​ലേ​ക്ക്​ എ​ത്തി​ച്ച​ത്. ഇ​ത്​ കേ​ട്ട​തോ​ടെ സ​ന്തോ​ഷ​വും പേ​ടി​യും ഒ​ന്നി​ച്ചാ​ണ്​ ത​ന്നെ കീ​ഴ്​​പ്പെ​ടു​ത്തി​യ​തെ​ന്ന്​ വി​ജീ​ഷ്​ പ​റ​യു​ന്നു. പാ​തി​രാ​ത്രി​യി​ല്‍ ഒ​രു സീ​ന്‍ എ​ഴു​തി. മൂ​ന്നു​ദി​വ​സം ഉൗ​ണും ഉ​റ​ക്ക​വും ഉ​പേ​ക്ഷി​ച്ച്‌​ എ​ഴു​തി​ത്തീ​ര്‍​ത്ത തി​ര​ക്ക​ഥ അ​വ​ര്‍ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.ന​വം​ബ​ര്‍ 10ന്​ ​ഷൂ​ട്ടി​ങ്​​ ആ​രം​ഭി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ക​മ്ബ​നി​യി​ല്‍ തൊ​ഴി​ല്‍ ക​രാ​ര്‍ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്ബ്​ മ​ട​ങ്ങേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ ഇ​ഖാ​മ​ക്ക്​ ചെ​ല​വാ​യ തു​ക ന​ല്‍​ക​ണം. കാ​ത്തി​രി​പ്പു​ക​ള്‍​ക്ക​പ്പു​റ​ത്ത്​ ത​ന്നെ തേ​ടി​യെ​ത്തി​യ അ​വ​സ​രം ​ൈക​വി​ട്ടു​പോ​ക​രു​തേ എ​ന്ന പ്രാ​ര്‍​ഥ​ന​യി​ലാ​ണ്​ ഇൗ ​ചെ​റു​പ്പ​ക്കാ​ര​ന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *