യുഎഇ യില്‍1883 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;1956 പേർ രോഗമുക്തി നേടി

അബുദാബി ∙ യുഎഇ യിൽ കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന കോവിഡ്19 ബാധിതരുടെ എണ്ണം രണ്ടായിരത്തിൽ താഴെ.

മരണനിരക്കും അഞ്ചിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1883 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായും 1956 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

നാലു പേർ മരിക്കുകയും ചെയ്തു. ഇന്നലെ 1988 പേർക്കായിരുന്നു രോഗബാധ.

ഇതോടെ രാജ്യത്തെ ആകെ രോഗികൾ 4,76,019 ആയി. രോഗമുക്തി നേടിയവർ ആകെ: 4,60,841.

ആശുപത്രിയിൽ ചികിത്സയിലുള്ളവർ: 13,658. ആകെ മരണം: 1520. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം യുഎഇയിൽ എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *