500 കടന്ന് ഒമാനില്‍ കോവിഡ് മരണം

മസ്‌കത്ത് : ഒമാനില്‍ 354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 289 പേര്‍ ഒമാന്‍ പൗരന്‍മാര്‍ക്കും 62 പ്രവാസികള്‍ക്കുമാണ് പുതുതായി പരിശോധനാ ഫലം പോസിറ്റീവായത്.

ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 81,067 ആയി.

പുതിയതായി 1,353 പേര്‍ കൂടി രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 72,263 ആയി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

24 മണിക്കൂറിനിടെ 10 പേരാണ് വൈറസ് ബാധിച്ച രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ ആകെ മരണങ്ങള്‍ 502 ആയി.

പുതിയതായി 46 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 498 ആയി ഉയര്‍ന്നു. ഇതില്‍ 172 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *