കോവിഡ്: ഖത്തറില്‍ മൂന്നു മരണം കൂടി

ദോഹ : ഖത്തറില്‍ വീണ്ടും 3 കോവിഡ്-19 മരണങ്ങള്‍. മരണസംഖ്യ 177 എത്തി. 196 പേര്‍ കൂടി കോവിഡ് പോസിറ്റീവ് ആയി.

ഇതുവരെ പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു.

ഏറെ നാളുകള്‍ക്ക് ശേഷമാണ് കോവിഡ്-19 ബാധിതരുടെ പ്രതിദിന രോഗസംഖ്യ 200 ല്‍ താഴെയെത്തിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ജൂലൈ പകുതി മുതല്‍ പ്രതിദിന രോഗസംഖ്യ 400 ല്‍ താഴെയാണ്. കോവിഡ്-19 പരിശോധനക്ക് വിധേയമായവരുടെ എണ്ണത്തിലും ഇന്ന് ഗണ്യമായ കുറവുണ്ട്.

1,870 പേര്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധനക്ക് വിധേയമായത്. ഇവരിലാണ് 196 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചത്.

1,07,779 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. ചികിത്സയില്‍ 3,151 പേരാണുള്ളത്. തീവ്ര പരിചരണ വിഭാഗത്തില്‍ 76 പേരും. ഇതുവരെ പരിശോധനക്ക് വിധേയമായവരുടെ എണ്ണം 5,00,536 എത്തി. 1,11,107 പേരാണ് ഇതുവരെ രോഗബാധിതരായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *