ഒമാനില്‍ 1640 പേര്‍ക്ക് കൂടി കൊവിഡ്

മസ്‌കത്ത്: ഒമാനില്‍ 1640 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്ന് 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ 2,30,219 ആയി.

2,467 മരണങ്ങളാണ് ഇതുവരെ കൊവിഡ് കാരണമായുണ്ടായത്. 2,07,795 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് രോഗം പിടിപെട്ട 164 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 345 പേര്‍ ഉള്‍പ്പെടെ, ഇപ്പോള്‍ 1060 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *