അകാലത്തില്‍ മരണപ്പെടുന്ന പ്രവാസികളുടെ ബന്ധുക്കള്‍ക്ക് കൈത്താങ്ങ്…കെ.പി.എഫ് ചാരിറ്റി കമ്മിറ്റി കൂടെയുണ്ട്

മനാമ: ബഹ്റൈനിലും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും വെച്ച് മരണമടയുന്നവരുടെ ബന്ധുക്കള്‍ക്ക് തുടര്‍ന്ന് ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ബഹ്റൈനില്‍ അവശേഷിക്കുന്ന പരേതരുടെ സാധനങ്ങള്‍ ബന്ധുക്കള്‍ക്ക് എത്തിച്ചുകൊടുക്കല്‍ എന്നിവക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ്) ചാരിറ്റി കമ്മിറ്റി സന്നദ്ധമായി മുന്നോട്ട് വന്നതായി ഭാരവാഹികള്‍ അറിയിച്ചു. കെ.പി. എഫ്. ചാരിറ്റി കമ്മിറ്റി അംഗം വേണു വടകര മാതൃകാ പ്രവര്‍ത്തനങ്ങളുമായി നോര്‍ക്കയുടെയും, ക്ഷേമനിധിയുടെയും വിവിധ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുന്നതിനും പ്രവാസികളെയും അവരുടെ ബന്ധുക്കളെയും സഹായിച്ചു വരുന്നു.

Loading...

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബഹ്റൈനില്‍ വെച്ച് മരണമടഞ്ഞവരുടെ പ്രവാസി കുടുംബങ്ങള്‍ക്ക് നോര്‍ക്ക സ്വാന്ത്വനം പദ്ധതി വഴി ഒരു ലക്ഷം രൂപ തരപ്പെടുത്തുവാന്‍ എന്തെല്ലാം ചെയ്യണം, എവിടെ ബന്ധപ്പെടണം എന്ന് വ്യക്തമായി മാര്‍ഗനിര്‍ദേശം നല്‍കിയാണ് ഇത് സാധ്യമാക്കുന്നത്. ബഹ്റൈനിലും സൗദിയിലുമായി മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കുകയും, പുതിയ 3 അപേക്ഷകള്‍ നല്‍കിയിട്ടുമുണ്ട്. ഒരു രോഗിക്ക് അന്‍പതിനായിരം രൂപ നോര്‍ക്ക സ്‌കീം വഴി ലഭ്യമാക്കാനും അപേക്ഷ നല്‍കി. ഒരു മാസം പതിനഞ്ചോളം ആളുകളെ നോര്‍ക്ക കാര്‍ഡ്, അത്രയും പേരെ ക്ഷേമനിധി അംഗമാക്കല്‍ എന്നിവയും നടത്തി വരുന്നു. ഇത് വര്‍ധിപ്പിച്ചു കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുവാന്‍ കെ.പി. എഫ് പദ്ധതിയിടുന്നുണ്ട്.

ഒരു വര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ മരണമടഞ്ഞ കണ്ണൂര്‍ സ്വദേശി സജീവ് കുമാറിന്റെ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന കുടുംബത്തിന് വിലമതിക്കാനാവാത്ത അദ്ദേഹത്തിന്റെ നിത്യോപയോഗ സാധനങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യന്‍ എംബസിയിലേക്ക് അയച്ച അധികാരപത്രം ഉപയോഗിച്ചു എംബസ്സി വഴി ശേഖരിച്ച്, അവ ഉടനെ നാട്ടില്‍ എത്തിക്കാനുള്ള വേറിട്ട പ്രവര്‍ത്തനം നടത്തിയ വേണു വടകരയെ കെ.പി.എഫ് ഭാരവാഹികള്‍ അഭിനന്ദിച്ചു. കെ.പി.എഫ് ന്റെ ജി.സി.സി. കോര്‍ഡിനേറ്ററും, ഐ.സി.ആര്‍.എഫ് അംഗവുമായ സുധീര്‍ തിരുനിലത്ത് എംബസിയുമായി ബന്ധപ്പെട്ട് ഇതിനായി സഹായങ്ങള്‍ നല്‍കി. കൂടാതെ വടകര കടമേരി സ്വദേശിയെ ബഹ്റൈനില്‍ നിന്നും ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെ കമ്പനി നാട്ടിലേക്ക് കയറ്റി വിട്ട വിവരം കെ.പി. എഫ്. സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനറും ഐ. സി. ആര്‍. എഫ്. അംഗവുമായ കെ. ടി. സലീമിനെ അറിയിച്ചപ്പോള്‍, ഇന്ത്യന്‍ എംബസിയിലേക്ക് നാട്ടില്‍ നിന്നും പരാതി ഇമെയില്‍ വഴി എത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് 1000 ദിനാര്‍ കമ്പനി അയച്ചു കൊടുക്കുകയും ബാക്കിയുള്ള തുക ഉടനെ അയക്കുമെന്ന് എംബസിക്ക് ഉറപ്പ് നല്‍കുകയും ചെയ്തതായും കെ. പി. എഫ് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ കൃത്യമായ ഇടപെടല്‍ ഇന്ത്യന്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യുന്നതായും ഭാരവാഹികള്‍ വിലയിരുത്തി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *