കേരള പ്രവാസി ചിട്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

ദുബായ്; കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. യുഎഇ സമയം 3.30നു തിരുവനന്തപുരത്തു കേരള നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി മെംബേഴ്സ് ലോഞ്ചിലാണ് ചടങ്ങ്. അഷ്റഫ് താമരശ്ശേരി ആദ്യ റജിസ്ട്രേഷന്‍ നിര്‍വഹിക്കും. ചിട്ടിയുടെ തുടക്കം യുഎഇയില്‍ ആയിരിക്കും.

Loading...

എംഎല്‍എമാര്‍, ലോക്സഭ-രാജ്യസഭാംഗങ്ങള്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യം റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കു പ്രത്യേക സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുത്തു മടങ്ങാനുള്ള വിമാന ടിക്കറ്റോ കെടിഡിസി ഹോളിഡേ പാക്കേജോ സമ്മാനമായി നേടാം. സൈറ്റ്: www.pravasi.ksfe.com. വിവരങ്ങള്‍ക്ക് വാട്‌സാപ്: 9447097907. മൊബൈലില്‍നിന്ന് 009148189669 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്യാം.

പ്രവാസി ചിട്ടിക്ക് എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരിച്ചാല്‍ ബാക്കി തവണകള്‍ എല്‍ഐസി അടച്ചുതീര്‍ക്കുകയും ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്കു ലഭ്യമാക്കുകയും ചെയ്യും. വിദേശത്താണ് മരിക്കുന്നതെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കെഎസ്എഫ്ഇ ഏറ്റെടുക്കും. യുഎഇയ്ക്കു പിന്നാലെ മറ്റു ജിസിസി രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളിലേക്കും പ്രവാസി ചിട്ടി വ്യാപിപ്പിക്കും. കിഫ്ബിയുടെയും (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) നോര്‍ക്കയുടെയും സഹകരണത്തോടെയാണ് ചിട്ടി നടത്തുന്നത്. പ്രവര്‍ത്തനം മുഴുവന്‍ ഓണ്‍ലൈനില്‍ ആയിരിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *