ഇന്ത്യയിൽനിന്നുള്ള വിമാന സര്‍വ്വിസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി : ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് പൂർണമായും വിലക്ക് ഏർപ്പെടുത്തി.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.

ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്നുള്ള യാത്രയ്ക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും ആരോഗ്യ പ്രവർത്തകർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് വിലക്ക് ബാധകമായിരുന്നില്ല.

ഈ വിഭാഗത്തിൽ‌പ്പെട്ടവർക്ക് കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് വിമാനങ്ങളുടെ കുവൈത്തിലേക്കുള്ള മടക്ക യാത്രയിൽ കുവൈത്തിലേക്ക് പോകാൻ സൗകര്യമുണ്ടായിരുന്നു.

പുതിയ സാഹചര്യത്തിൽ ഈ വിഭാഗത്തിൽ‌പ്പെട്ടവർക്ക് മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയശേഷം കുവൈത്തിൽ പ്രവേശിക്കാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *