സോഷ്യല്‍ മീഡിയ വഴി സൗദി രാജകുമാരനെ ചെറുതായൊന്ന് ചൊറിഞ്ഞു…കുവൈത്തില്‍ ‘പണി കിട്ടി’

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ വഴി സൗദിയെയും കിരീടാവകാശിയേയും അപമാനിച്ചയാള്‍ക്ക് ശിക്ഷവിധിച്ചു, സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ചയാള്‍ക്ക് കുവൈത്ത് പരമോന്നത കോടതി മൂന്നുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കൂവൈത്തി പൗരനായ മുഹമ്മദ് ഖാലിദ് അല്‍ ഹജരിയാണ് സൗദിയെ അപമാനിക്കുന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

Loading...

കൂടാതെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും ഇയാള്‍ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്.

ഹജരിയയെ കേസില്‍ വിചാരണക്കോടതി ആദ്യം മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീല്‍ കോടതിയും ഇപ്പോള്‍ പരമോന്നത കോടതിയും ശിക്ഷ ശരിവെച്ചു. മാസങ്ങള്‍ക്ക് മുന്‍പുതന്നെ മുഹമ്മദ് ഖാലിദ് അല്‍ ഹജരിയെ അറസ്റ്റ് ചെയ്തിരുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *