ദേശീയ സാഹിത്യോൽസവ്: കുവൈത്ത് സിറ്റി ജേതാക്കൾ

സാൽമിയ : കുവൈത്തിലെ പ്രവാസി മലയാളികൾക്കായി കലാലയം സാംസ്കാരിക വേദി ഒരുക്കിയ പത്താമത് എഡിഷൻ സാഹിത്യോൽസവിനു പരിസമാപ്തി കുറിച്ചു. നാലു വിഭാഗങ്ങളിൽ 85 ഇനങ്ങളിലായി നടന്ന വാശിയേറിയ മൽസരങ്ങൾക്കൊടുവിൽ 289 പോയിന്റുകളുമായി കുവൈത്ത് സിറ്റി ജേതാക്കളായി. ഫഹാഹീൽ, ഫർവാനിയ എന്നീ സെൻട്രലുകൾ യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി.

സമാപന സംഗമത്തിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. മനുഷ്യരെ ഒരുമിപ്പിച്ച് സമൂഹത്തിൽ മാനവികത വിളയിക്കുന്നതിൽ സാഹിത്യത്തിനു മുഖ്യ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഹജീവിയുടെ വേദന കാണാനുള്ള മനസ്സും , ഭീകരതക്കും ഫാഷിസത്തിനും എതിരെയുള്ള പ്രതിരോധവും സൃഷ്ടിക്കുന്നതിൽ സാഹിത്യോൽസവുകൾ മുഖ്യ പങ്കുവഹിക്കുന്നു. ഇടവപ്പാതിയിലെ മഴ പോലെ എല്ലാ ഗ്രാമങ്ങളിലും പെയ്തിറങ്ങി നാട്ടിൽ സ്നേഹ വിപ്ലവം തീർക്കാൻ സാഹിത്യോൽസവുകൾക്ക് സാധിക്കുന്നു. പരസ്പര വിദ്വേഷത്തിന്റെ വിത്തുകൾ മുളപ്പിക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് എല്ലാവരേയും ഹൃദയത്തോട് ചേർത്ത് നിർത്താനുള്ള ശ്രമമാണ് കലാലയം സാംസ്കാരിക വേദി നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ 5 സെൻട്രലുകളെ പ്രതിനിധീകരിച്ചെത്തിയ 500-ഓളം പ്രതിഭകളാണ് രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ നാല് വേദികളിലായിനടന്ന മൽസരത്തിൽ മാറ്റുരച്ചത്. പ്രധാന വേദിയിൽ അരങ്ങേറിയ മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഖവാലി… തുടങ്ങിയ മൽസര ഇനങ്ങൾ കാണികളെ ഹരം കൊള്ളിച്ചു.

വൈകുന്നേരം 8 മണിക്ക് നടന്ന സമാപന സമ്മേളനം ടി.വി.എസ് ഗ്രൂപ്പ് ചെർമാൻ ഡോ. ഹൈദർ അലി ഉൽഘാടനം ചെയ്തു. ഐ.സി.എഫ് കുവൈത്ത് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമി അധ്യക്ഷനായിരുന്നു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ അജിത് കുമാർ, ഐ സി എസ് കെ. അമ്മാൻ പ്രിൻസിപ്പാൾ രാജേഷ് നായർ, മലബാർ ഗോൾഡ് മാർക്കറ്റിംഗ് എക്സിക്കൂട്ടീവ് വിപിൻ , അഹ്മദ് കെ.മാണിയൂർ, ശുകൂർ മൗലവി,അഡ്വ. തൻവീർ ഉമർ, അബ്ദുല്ല വടകര, അബ്ദുല്ല സഅദി ചെറുവാടി, എഞ്ചിനീയർ അബൂബക്കർ സിദ്ദീഖ് കൂട്ടായി, സലീം മാസ്റ്റർ, സ്വാദിഖ് കൊയിലാണ്ടി, ജാഫർ ചപ്പാരപ്പടവ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. എഞ്ചിനീയർ അബൂ മുഹമ്മദ് സ്വാഗതവും റാശിദ് ചെറുശ്ശോല നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *