കുവൈത്തിലെ വിദേശികളുടെ ചികിത്സാഫിസ് വര്‍ദ്ധിപ്പിച്ചതിന്റെ കാരണം ഇങ്ങനെ

കുവൈത്ത സിറ്റി : കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചതിനുള്ള കാരണം വ്യക്തമാക്കി ആരോഗ്യമന്ത്രി ് ഡോ. ജമാല്‍ അല്‍ ഹര്‍ബി രംഗത്ത്. സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന മരുന്നുകളില്‍ 70 ശതമാനവും ഉപയോഗപ്പെടുത്തുന്നത് വിദേശികളാണ്. ഇതിന് പ്രതിവര്‍ഷം 330 ദശലക്ഷം ദീനാര്‍ ചെലവ് വരുന്നുണ്ട്.

തൊഴില്‍സന്ദര്‍ശക വിസയിലുള്ള വിദേശികള്‍ക്കു വേണ്ടിയാണ് സര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് ഇത്രയും സംഖ്യ ചെലവഴിക്കുന്നത്. 30 ശതമാനം മാത്രമാണ് കുവൈത്തികള്‍ക്കുവേണ്ടി മരുന്നിന് ചെലവഴിക്കുന്നത്. അതോടൊപ്പം മരുന്നേതര മെഡിക്കല്‍ സാമഗ്രികളുടെ വിലയിലും വന്‍ വര്‍ധനയാണ് ഉണ്ടായത്. കാല്‍ നൂറ്റാണ്ട് മുമ്പത്തെ ഫീസ് നിരക്കായിരുന്നു ഇതുവരെ വിദേശികളില്‍നിന്ന് ഈടാക്കിയിരുന്നത്. പ്രതിവര്‍ഷം

ഭീമമായ തുക ചെലവഴിക്കപ്പെടുമ്പോള്‍ അതില്‍ കുറച്ചെങ്കിലും തിരിച്ചുപിടിക്കാനുള്ള ന്യായമായ നടപടി മാത്രമാണ് മെഡിക്കല്‍ ഫീസ് വര്‍ധനയെന്നും ഹര്‍ബി കൂട്ടിച്ചേര്‍ത്തു. മന്ത്രാലയത്തിലെ നൂതന വിദ്യകള്‍ കണ്ടുപിടിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *