കുവൈത്തില്‍ മുഹറം പത്തിന് പൊതു അവധി പ്രഖ്യാപിക്കാന്‍ നീക്കം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുഹറം 10 ന് ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പാര്‍ലമന്റ് അംഗം ഖാലിദ് അല്‍ ഷത്തി സമര്‍പ്പിച്ച പ്രമേയത്തിനു പാര്‍ലന്റ് ലജിസ്ലേറ്റീവ് കമ്മിറ്റി അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച്‌ ഖലീല്‍ അല്‍ ആബീല്‍ എം.പി.ആണു പ്രഖ്യാപനം നടത്തിയത്.

Loading...

സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങള്‍ക്കും, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മുഹറം 10 നു ഔദ്യോഗിക അവധി നല്‍കുന്നതിനു തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രമേയം.

അടുത്ത ഒക്‌ടോബറില്‍ നടക്കുന്ന പാര്‍ലമന്റ് സമ്മേളനത്തില്‍ പ്രമേയത്തിനു അംഗീകാരം ലഭിച്ചാല്‍ ഇത് പ്രാബല്യത്തില്‍ വരും.

കുവൈത്തില്‍ നിലവില്‍ ഹിജറ വര്‍ഷം ആരംഭിക്കുന്ന മുഹറം 1 നു മാത്രമാണു ഔദ്യോഗിക അവധി ദിനം. എന്നാല്‍ രാജ്യത്തെ 35 ശതമാനത്തോളം വരുന്ന ശിയാ വിഭാഗം, മുഹറം 10നു പ്രവാചകന്റെ പൗത്രനായ ഇമാം ഹുസ്സൈനിന്റെ രക്ത സാക്ഷി ദിനമായാണു ആചരിച്ചു വരുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *