കുവൈറ്റില്‍ ജോലിക്കിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 38 കാരനായ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്ക്.

കുവൈറ്റ്: കുവൈറ്റില്‍ ജോലിക്കിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 38 കാരനായ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി സുമിത് എബ്രഹാമാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

ഇന്നലെ വൈകിട്ട് അഹമ്മദിയിലെ കെ ഓ സിയുടെ അണ്ടര്‍ പ്രൊജക്ടില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മേല്‍നോട്ടത്തിലുള്ള ഗള്‍ഫ് മിക്‌സല്‍ കമ്ബനിയിലായിരുന്നു സംഭവം. വെല്‍ഡ് ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. സുമിത്തിന്റെ ഭാര്യ സുമി, പൂഞ്ഞാര്‍ അടിവാരം കൊച്ചുവീട്ടില്‍ ബേബിയുടെ മകളാണ്. സെന്‍ട്രല്‍ പോയിന്റ് മാക്‌സിലെ ജീവനക്കാരിയാണ് സുമി. ഏക മകള്‍ സ്റ്റെഫി, മൂന്ന് വയസ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *