കുവൈത്ത് ദേശീയ സാഹിത്യോൽസവ് നാളെ ; കെ പി .രാമനുണ്ണി മുഖ്യാതിഥി

 

കുവൈത്ത് സിറ്റി: കലാലയം സംസ്കാരിക വേദി കുവൈത്ത് പത്താമത് എഡിഷൻ ദേശീയ സാഹിത്യോൽസവ് ജനു: 18 ന് സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ  നടക്കും. കെ പി .രാമനുണ്ണി മുഖ്യാതിഥിയാകും. നവംബറിൽ ആരംഭിച്ച് യൂനിറ്റ്, സെക്ടർ ,സെൻട്രൽ മൽസരങ്ങളിലൂടെ കടന്നു വന്ന 500 ഓളം പ്രതിഭകൾ മാറ്റുരക്കുന്ന കുവൈത്തിലെ ഏറ്റവും വലിയ കലാ സാഹിത്യ മത്സരമാണ് സാഹിത്യോൽസവ്.

ഈ വർഷം സാഹിത്യോൽസവ് സമാപന സംഗമത്തിൽ വൈകുന്നേരം 7 മണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ  കെ പി . രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ,2017 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്,വയലാർ അവാർഡ്, ഇടശ്ശേരി അവാർഡ് തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

മാപ്പിളപ്പാട്ട്, വിവിധ ഭാഷാഗാനങ്ങൾ, വിവിധ ഭാഷാ പ്രസംഗങ്ങൾ, കഥാ- കവിതാ- പ്രബന്ധ രചനകൾ, അടിക്കുറിപ്പ്, സ്പോട്ട് മാഗസിൻ, ദഫ്, ഖവാലി തുടങ്ങി 85 ഇനങ്ങളിലായി ,ജൂനിയർ സെക്കൻററി, സീനിയർ, ജനറൽ എന്നീ 4 വിഭാഗങ്ങളായാണ് മൽസരം നടക്കുന്നത്.

പ്രധാന വേദിക്ക് പുറമേ മറ്റു 3 വേദികളിലായി ഒരേ സമയം മൽസരങ്ങൾ നടക്കും. വൈകുന്നേരം 4 മണി മുതൽ പ്രധാന വേദിയിൽ തനത് മാപ്പിള പൈതൃക കലകളുടെ പുനരാവിഷ്കാരങ്ങൾ അരങ്ങേറും. പൊതുജനങ്ങൾക്കും സ്ത്രീകൾക്കും മൽസരം വീക്ഷിക്കാൻ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നും കുവൈത്തിന്റെ എല്ലാ ഭാഗത്തു നിന്നും സാഹിത്യോൽസവ് നഗരിയിലേക്ക് വാഹനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഐ സി എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമി, അബ്ദുല്ല വടകര, ആർ എസ് സി കുവൈത്ത് ചെയർമാൻ ജാഫർ, ജന.കൺവീനർ എഞ്ചിനീയർ അബൂബക്കർ സിദ്ദീഖ് കൂട്ടായ്, കലാലയം കൺവീനർ സലീം കൊച്ചനൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *