കുവൈറ്റിലെ കേരളീയ പ്രവാസി പ്രശ്നങ്ങൾ ലോക കേരള സഭയുടെ പശ്ചിമേഷ്യ സമ്മേളനത്തിൽ സമർപ്പിച്ചു

ലോക കേരള സഭയുടെ പശ്ചിമേഷ്യ സമ്മേളനത്തിന് പോകുന്നതിനുമുമ്പായി പ്രവാസി സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി കുവൈറ്റിൽ സംഘടിപ്പിച്ച പൊതു ചർച്ചയിൽ ഉയർന്നു വന്നതും കുവൈറ്റിലെ പ്രവാസികളെ നേരിട്ട് ബാധിക്കുന്നതുമായ വിവിധ വിഷയങ്ങൾ രേഖാമൂലം ലോക കേരള സഭയിലെ ചർച്ചകൾ നിയന്ത്രിച്ചിരുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ ഓവർസീസ് എൻ സി പി പ്രസിഡണ്ടും ,ലോക കേരള സഭാംഗവും കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയുമായ ബാബു ഫ്രാൻസിസ് സമർപ്പിച്ചു.

Loading...

ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തതിനു ശേഷം വർഷങ്ങളായി മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് പ്രവർത്തിച്ചിരുന്ന ജില്ല സംഘടനകൾ ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളെ കാരണംകൂടാതെ ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയത്, ആയിരക്കണക്കിന് ഇന്ത്യൻ എൻജിനീയർമാർക്ക് റസിഡൻസ് പുതുക്കാനായി എൻബിഎ അക്രെഡിറ്റേഷൻ നിർബന്ധമാക്കിയ കുവൈറ്റ് ഗവൺമെൻറിൻറെ പുതിയ നടപടിക്രമം മൂലമുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ- എൻജിനീയർ പ്രൊഫഷൻ മാറി മറ്റ് തസ്തികകളിൽ ജോലി ചെയ്യേണ്ട അവസ്ഥയും, ജോലി നഷ്ടപ്പെടുന്ന സാഹചര്യവും തുടർന്ന് ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പടെ മറ്റു പല സൗകര്യങ്ങളും റദ്ദു ചെയ്യപ്പെടുന്നത്,
കുവൈറ്റിലെ സർക്കാർ, അർദ്ദ സർക്കാർ മേഖലയിലെ ജോലിക്കാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് എടുക്കുന്ന കാലതാമസം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ, ലോക കേരള സഭയിലെ അംഗങ്ങളെ ഇന്ത്യൻ എംബസി പരിപാടികളിൽ ഉൾപ്പെടുത്താത്തത് തുടങ്ങിയ വിവിധ വിഷയങ്ങൾ സഭയിൽ സമർപ്പിച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്വന്തം ചിലവിൽ വിവിധ രാജ്യങ്ങളിൽനിന്ന് പങ്കെടുത്ത ലോക കേരള സഭ അംഗങ്ങൾ തങ്ങളുടെ രാജ്യവുമായി ബന്ധപ്പെട്ട വിവിധ ‘ പ്രവാസി വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കാനായി സമയം ആവശ്യപ്പെട്ട് കത്തുനൽകിയിരുന്നെങ്കിലും എല്ലാവർക്കും അതിനുള്ള സമയം അനുവദിക്കാൻ സമയ പരിമിതി ഉണ്ടെന്ന സ്പീക്കർ പി രാമകൃഷ്ണൻ അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സഭയിൽ ഉള്ളപ്പോൾ തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന പ്രതിനിധികൾ പ്രതിഷേധമുയർത്തിയിരുന്നു. കേന്ദ്ര സർക്കാരിൻറെ പരിധിയിൽപ്പെടുന്ന വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന് ചില പരിമിതികൾ ഉണ്ടെങ്കിലും നടപടി ആവശ്യപ്പട്ട് കത്തയക്കാൻ കഴിയും

ലോക കേരള സഭയിലെ അംഗങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ,കേരള സർക്കാരിന്റെ പ്രവാസി വകുപ്പിന്റെ സെക്രട്ടറി തല കത്ത് കുവൈറ്റിലെ ഇന്ത്യൻ എംബസിയ്ക്ക് കൈമാറുന്ന ഉൾപ്പെടെ എല്ലാ വിഷയങ്ങളും ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടി ലോക കേരള സഭ വഴി എടുക്കാമെന്ന് സ്പീക്കർ ശ്രീ പി രാമകൃഷ്ണൻ ഉറപ്പു നൽകിയിട്ടുണ്ട്. ലോക കേരള സഭയുടെ 7 സ്റ്റാൻഡിങ് കമ്മിറ്റികൾ സമർപ്പിച്ച വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ശുപാർശകളിൽ പത്തെണ്ണമാണ് അടിയന്തിരമായി നടപ്പിലാക്കുന്നതെന്ന് സർക്കാർ സമ്മേളനത്തിൽ അറിയിച്ചു

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *