കുവൈത്ത് വെന്തുരുകുന്നു, ചൂട് 80 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി : ലോകത്ത് ഏറ്റവുമധികം ചൂടുള്ള രാജ്യങ്ങളില്‍ ഒന്നായ കുവൈത്തില്‍ അടുത്ത മാസം ചൂട് എണ്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് കലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം താപനില 52 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു.

Loading...

ചൂട് കൂടിയതോടെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന പുറംജോലിക്ക് ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് അവസാനം വരെ വിലക്കുണ്ട്. ഉച്ചയ്ക്ക് 11 മണി മുതല്‍ വൈകിട്ട് 5 വരെ പുറം ജോലി ചെയ്യാന്‍ പാടില്ല. എന്നാല്‍ ഈ വര്‍ഷം കുവൈത്തില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കിയതോടെയാണ് പുറം ജോലിയുടെ സമയക്രമം മാറ്റണമെന്ന് ഫൈസല്‍ അല്‍ കന്ദരി എം പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്.

ചൂട് കാലത്ത് ജോലി സമയം വൈകിട്ട് 5 മുതല്‍ രാത്രി10 മണി വരെയാക്കണമെന്നാണ് ആവശ്യം. മരുഭൂമി പേലെ തുറന്ന സ്ഥലങ്ങളില്‍ താപനില ഇപ്പോള്‍ 60 ഡിഗ്രി തന്നെ എത്തിയിട്ടുണ്ട്. മാത്രമല്ല വരും ദിവസങ്ങളില്‍ താലനില തുടര്‍ച്ചയായി 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും. എന്നാല്‍ നിര്‍ദ്ദേശം പാര്‍ലമെന്റ് പാസാക്കി, സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമെ നിയമം പ്രാബല്യത്തിലാകൂ.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *