ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ ക്ലൈമ്പിങ് വാള്‍ ഇനി അബുദാബിയില്‍

അബുദാബി : ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ക്ലൈമ്പിങ് വാൾ അബുദാബിയിൽ 2019 നവംബർ 29ന്  തുറക്കും.

അബുദാബി യാസ് ഐലൻഡിനെയും ഫെറാറി വേൾഡിനെയും ബന്ധിപ്പിക്കുന്ന വിധമാണ് 43 മീറ്റർ ഉയരത്തിൽ അള്ളിപ്പിടിച്ച് കയറാനുള്ള മനോഹര കെട്ടിടം ഒരുക്കിയിരിക്കുന്നത്.

Image result for /worlds-tallest-indoor-climbing-wall-to-open-in-abu-dhabi-in-november-2019

അത്യാകർഷകമായ കെട്ടിടത്തിനകത്ത് വ്യത്യസ്ത ആകൃതിയിലുള്ള നാലു മതിലുകളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യതവണ കയറുന്നവർക്കും പരിശീലിക്കുന്നവർക്കും ഇടയ്ക്കിടെ അള്ളിപ്പിടിച്ചുകയറാൻ ആഗ്രഹിക്കുന്നവർക്കും പ്രഫഷണൽസിനും ഉതകുന്ന രീതിയിലാണ് നാലു മതിലുകൾ പണിതിരിക്കുന്നതെന്ന് സിഇഒ മുഹമ്മദ് അബ്ദുള്ള അൽ സാബി പറഞ്ഞു.

ക്ലൈമ്പ് അബുദാബി എന്നു പേരിട്ട പദ്ധതി യുഎഇയിലെത്തുന്ന സാഹസിക വിനോദസഞ്ചാരികൾക്ക് പുതിയ ആകർഷണമായിരിക്കും.

Image result for /worlds-tallest-indoor-climbing-wall-to-open-in-abu-dhabi-in-november-2019

36.7 കോടി ദിർഹം ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. അബുദാബിയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് നൂതന കായിക വിനോദ പദ്ധതികൾ സജ്ജമാക്കുന്നതെന്നും അബുദാബി മീഡിയാ ഓഫിസ് ട്വീറ്റ് ചെയ്തു.

സ്കൈ ഡൈവിങ് അനുഭവം പകരാൻ 9.75 മീറ്റർ വീതിയിലുള്ള ഫ്ളൈറ്റ് ചേംബറും ഒരുക്കിയിട്ടുണ്ട്. ദുബായ് സ്കൈ ഡൈവ് പോലെ വലിയ സാഹസിക വിനോദത്തിന് പേടിയുള്ളവർക്ക് ഇവിടത്തെ ചെറിയ ഡൈവിങ് ഉപയോഗിക്കാം.

ഡ്രൈവിങ് വിനോദം ഇഷ്ടമുള്ളവർക്ക് പരിശീലന സൗകര്യമായും ഉപയോഗപ്പെടുത്താം. സാഹസം ഇഷ്ടമല്ലാത്തവർക്ക് അത് കണ്ട് ആസ്വദിക്കാനുള്ള അവസരവുമുണ്ട്.

Related image

2018ൽ തുറക്കാനിരുന്ന പദ്ധതിയുടെ നിർമാണത്തിനിടെ കഴിഞ്ഞ മാർച്ചിൽ അഗ്നിബാധയുണ്ടായതാണ് വൈകിയത്. ഇതിനകത്ത് റസ്റ്ററന്‍റ്, ഷോപ്പ്, പാർട്ടികൾ നടത്താനുള്ള സ്ഥലം എന്നിവയും ഇവിടെയുണ്ട്.

അബുദാബി ആസൂത്രണം ചെയ്യുന്ന നിരവധി നൂതന വിനോദ പദ്ധതികളിൽ ഒന്നു മാത്രമാണിതെന്നും നാഷണൽ അക്വേറിയം, സ്നോപാർക്ക് തുടങ്ങിയവ അടുത്ത വർഷം ഉദ്ഘാടനം ചെയ്യുമെന്നും വ്യക്തമാക്കുന്നു. ഫ്യൂചർ ഓഫ് മ്യൂസിയം, ഐൻ ദുബായ്, മുഹമ്മദ് ബിൻ റാഷിദ് എന്നിവയാണ് ദുബായിലെ പുതിയ പദ്ധതികൾ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *