ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി എസ്എംഇ ഹബിന് തുടക്കം

അബുദാബി  :  ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി അബുദാബിയിൽ എസ്എംഇ ഹബിന് തുടക്കം കുറിച്ചു.

ഖലീഫ ഫണ്ട് ഫോർ എൻറർപ്രൈസ് ഡവലപ്മെന്റാണ് ഇതിനു മേൽനോട്ടം വഹിക്കുക.

നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണച്ച് കാലോചിതമായി വികസിപ്പിക്കുകയാണ് ലക്ഷ്യം.

നവീന ആശയം, ധനശേഖരണം, നിയന്ത്രണം, വികസനം, വിപണനം, നടത്തിപ്പ് തുടങ്ങി ഇതിനാവശ്യമായ വിവരങ്ങളും അനുബന്ധ സൗകര്യങ്ങളും ഹബ് ഒരുക്കും.

യുഎഇയിലെ 4 ലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ 60% എണ്ണയിതര മേഖലയിൽ പ്രവർത്തിക്കുന്നവയാണ്.

സ്വകാര്യമേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സാന്നിധ്യം 70% ആക്കി ഉയർത്താനാണ് പദ്ധതിയെന്നു ഖലീഫ ഫണ്ടിന്റെയും അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെയും ചെയർമാൻ മുഹമ്മദ് അലി അൽ ഷറഫ് പറ‍ഞ്ഞു.

എസ്എംഇയിലൂടെ 86% പേർക്ക് തൊഴിലവസരങ്ങൾ നൽകുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *