സൗദിയിലെ പ്രവാസികള്‍ക്ക് ഇഖാമയോ ലെവിയോ ഓര്‍ത്ത് ഇനി ടെന്‍ഷനില്ല…ഇത് സമ്പൂര്‍ണ തൊഴില്‍ സുരക്ഷിത തീരുമാനം

തൊഴില്‍, സാമൂഹികവികസന മന്ത്രി ഡോ. അലി അല്‍ ഗഫീസ് ഉത്തരവിട്ട പുതിയ തീരുമാനം ആകെമാനം പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. സൗദിയിലെത്തുന്ന വിദേശികള്‍ എല്ലാവയ്‌പ്പോഴും അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് ഇഖാമയും ലെവിയും. ഈ രണ്ട് കാര്യങ്ങള്‍ക്ക് തന്നെ ചില ഘട്ടങ്ങളില്‍ ഭീമമായ തുക ചിലവാകാറുണ്ട്. എന്നാല്‍ ഇനി മുതല്‍ വിദേശ തൊഴിലാളിയുടെ ഇഖാമ, റീഎന്‍ട്രി ഫീസുകളും ലെവിയും തൊഴിലുടമതന്നെ വഹിക്കണം എന്നതാണ് പുതിയ നിയമ വ്യവസ്ഥ. ഇനി മുതല്‍ ഈ ഫീസുകള്‍ തൊഴിലുടമ നല്‍കാതെ തൊഴിലാളിയില്‍ നിന്ന് ഈടാക്കിയാല്‍ പതിനായിരം രൂപ തൊഴിലുടമയില്‍ നിന്നും പിഴ ഈടാക്കും.

Loading...

ഇതിനു പുറമേ തൊഴിലാളികളുടെ പേരുവിവരങ്ങള്‍, വേതനം, നിയമലംഘനങ്ങള്‍ക്ക് തൊഴിലാളികള്‍ക്ക് ചുമത്തിയ പിഴ എന്നിവ വ്യക്തമാക്കുന്ന റെക്കോഡുകളും ഹാജര്‍ രേഖകളും സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനത്ത് സൂക്ഷിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഇല്ലെങ്കില്‍ തൊഴിലുടമ 5000 റിയാല്‍ പിഴ ഒടുക്കണം. കൂടാതെ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നാലും അപകീര്‍ത്തിയുണ്ടാക്കുകയോ തൊഴിലവസരങ്ങള്‍ കുറയ്ക്കുകയോ ചെയ്യുന്ന പരാമര്‍ശങ്ങള്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയാലും ഇതേ തുക പിഴ ലഭിക്കും. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് പ്രവാസിക്ക് ലഭിക്കുന്ന സുരക്ഷയുടെ വകഭേദങ്ങളാണ്. ചരിത്രത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ പ്രവാസിക്ക് സാമ്പത്തികമായും തൊഴില്‍പരമായും സുരക്ഷ ലഭ്യമാകുന്നത്.

കൃത്യമായി ജോലി നിര്‍വഹിക്കാത്തതിനും മറ്റും തൊഴിലാളികളില്‍നിന്ന് പിഴ ഇനത്തില്‍ ഈടാക്കുന്ന തുക അവര്‍ക്ക് ഗുണകരമായ മേഖലകളില്‍ ചെലവഴിച്ചില്ലെങ്കില്‍ പതിനായിരം റിയാലാണ് പിഴ. തൊഴില്‍മന്ത്രാലയ സേവനങ്ങളും തൊഴില്‍ വിസകളും ലഭിക്കാന്‍ വ്യാജവിവരം സമര്‍പ്പിക്കുന്ന തൊഴിലുടമകള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തും. വനിതാജീവനക്കാര്‍ നിര്‍ബന്ധമായും ഹിജാബ് വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. ഈ നിയമം പാലിച്ചില്ലെങ്കില്‍ ഇവരില്‍ നിന്നും ആയിരം റിയാലും പിഴ ഈടാക്കും. മന്ത്രാലയ ലൈസന്‍സില്ലാതെ സ്വദേശി എംപ്‌ളോയ്‌മെന്റ് ബ്യൂറോ മേഖലയില്‍ പ്രവര്‍ത്തിക്കല്‍, ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് തൊഴിലാളി കൈമാറ്റ മേഖലയില്‍ പ്രവര്‍ത്തിക്കല്‍, ലൈസന്‍സ് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കല്‍ എന്നീ നിയമലംഘനങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ഈടാക്കും. കൂടാതെ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. ഇവയടക്കം പിഴയും ശിക്ഷകളും ലഭിക്കുന്ന 67 തൊഴില്‍നിയമ ലംഘനങ്ങള്‍ നിര്‍ണയിച്ചാണ് മന്ത്രി ഉത്തരവിട്ടത്

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *