തൊഴിലാളികൾക്ക് ഉച്ചവിശ്രമം; കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ 117 നിയമലംഘനങ്ങൾ

കുവൈത്ത് സിറ്റി: വേനല്‍ കടുത്തതോടെ കുവൈത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമം ലംഘിച്ചതായി കണ്ടെത്തി.

ഒരാഴ്ചക്കിടെ 117 നിയമലംഘനങ്ങളാണ് ഇതുസംബന്ധിച്ച് കണ്ടെത്തിയത്.

ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കുവൈത്തില്‍ എല്ലാ ഭാഗങ്ങളിലും നിരീക്ഷണത്തിനായി പ്രത്യേക സംഘങ്ങളെ മാന്‍പവര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് 11 മുതല്‍ നാലുമണി വരെ അധികൃതര്‍ പരിശോധന നടത്തും.

ഉച്ചവിശ്രമം ലംഘിച്ചതായി കണ്ടെത്തിയാല്‍ നിയമനടപടിയെടുക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *