ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച് എം എ യൂസഫ് അലിയും

MA Yusuf Ali tops Forbes list of Indian billionaires

ദുബായ് ∙ ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച് എം എ യൂസഫ് അലിയും

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി.

480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയിൽ ഒന്നാമതെത്തിയത്. ആഗോളതലത്തിൽ 589–ാം സ്ഥാനവും, ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 26–ാം മതുമാണ് യൂസഫലി. കഴിഞ്ഞ വർഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി.

ഗൾഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.330 കോടി ഡോളർ ആസ്തിയോടെ ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി.

രവി പിള്ള, ബൈജു രവീന്ദ്രൻ  (250 കോടി ഡോളർ വീതം), എസ്. ഡി. ഷിബുലാൽ (190 കോടി), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി), ജോർജ് അലക്സാണ്ടർ മുത്തൂറ്റ്,

ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് (130 കോടി ), ടി. എസ്. കല്യാണരാമൻ (100 കോടി) എന്നിവരാണു പട്ടികയിലുള്ള മറ്റു മലയാളികൾ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *