ഹജ്ജിന് പോയ നിലമ്പൂര്‍ സ്വദേശിനി അറഫ സന്ദര്‍ശനത്തിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ചു

മക്ക;  കേരള സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ ഹജിന് എത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശിനി കലയന്‍തോട് സുബൈദ (55) അറഫ സന്ദര്‍ശനത്തിനടയില്‍ കുഴഞ്ഞ് വീണ് മരിച്ചു. മയ്യത്ത് അല്‍നൂര്‍ ഹോസ്പിറ്റലില്‍. നിലമ്പൂര്‍ ജനതപ്പടിയിലെ ഫാര്‍ഗോ ടയേഴ്സ് ഉടമ കെ.ടി. ഖാദര്‍ ഹാജിയുടെ ഭാര്യയാണ്. ഭര്‍ത്താവിനൊപ്പം മകന്‍ ഉമ്മര്‍ ഷിബിന്‍, ഭാര്യ ജസീല, സഹോദരി ആബിദ എന്നിവര്‍ കൂടെയുണ്ട്.

Loading...

ആശുപത്രി നടപടികള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് മക്കയില്‍ തന്നെ ഖബറടക്കും.മറ്റു മക്കള്‍: ഫെമിന, ഫസല്‍ റഹ്മാന്‍, റഷീദ് അലി, മുഹ്സിന. മരുമക്കള്‍: ഹസന്‍കോയ (പൂക്കോട്ടൂര്‍), ജസീന (പാണ്ടിക്കാട്), റഹീമ (കരുളായി), ലിനി (കണ്ണൂര്‍), ആസിഫ് (ചേന്ദമംഗല്ലൂര്‍).നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കേരള സ്റ്റേറ്റ് ഹജ് കമ്മറ്റി കോര്‍ഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ നേതൃത്വം നല്‍കി. സഹായങ്ങളുമായി ഒ.ഐ.സി.സി ഹജ് സെല്‍ വളന്റിയര്‍മാരും രംഗത്തുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *