അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ അന്തരിച്ചു

അൽ ഖോബാർ : ഒരാഴ്ച മുൻപു നാട്ടിൽ നിന്ന് അവധി കഴിഞ്ഞു മടങ്ങിയെത്തിയ കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി അല്‍ ഖോബാറിൽ അന്തരിച്ചു.

പുളിയക്കോട്  ആക്കപറമ്പിൽ പുതിയ വളപ്പില്‍ മുഹമ്മദ് ബഷീറാണ് (50) ആണു താമസ സ്ഥലത്ത് ഹൃദയഘാതം മൂലം മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

അവധിക്കു നാട്ടില്‍ പോയി കോവിഡ് പ്രതിസന്ധിമൂലം  ഒരു വര്‍ഷമായി  നാട്ടിൽ കുടുങ്ങിയതായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ പകുതിയോടെയാണ്  ബഹ്റൈനില്‍ 14 ദിവസം തങ്ങിയതിനു ശേഷം  ജോലിസ്ഥലമായ അല്‍ ഖോബാറില്‍ എത്തിയത്.

പിതാവ്: ആലിക്കുട്ടി, മാതാവ്: ഖദീജ, ഭാര്യ:  സക്കീന.  വിദ്യാര്‍ഥികളായ അഷ്ഫാഖ് മുഹമ്മദ്, സിതാര, അശ്മില്‍ മുഹമ്മദ് എന്നിവര്‍ മക്കളാണ്.

ദമാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇവിടെ മറവ് ചെയ്യും.

സ്പോണ്‍സറുടെ സഹായത്തോടെ നിയമ നടപടികള്‍ക്കായി  അല്‍ ഖോബാര്‍ കെഎംസിസി പ്രവർത്തകൻ ഇഖ്ബാല്‍ ആനമങ്ങാട് രംഗത്തുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *