ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി

റിയാദ് :  ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ.എം. അബു (54) ആണ് റിയാദിൽ മരിച്ചത്.

റിയാദ് എക്‌സിറ്റ് ഒമ്പതിലെ ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 30 വര്‍ഷമായി സൗദിയിലുണ്ട്.

മാതാവ്: പാത്തുമ്മ. ഭാര്യ: സുലൈഖ. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വയനാട് ജില്ല കെ.എം.സി.സി സെക്രട്ടറി ശറഫുദ്ദീന്‍, ദാറുസ്സലാം ടീം അംഗങ്ങള്‍ എന്നിവര്‍ രംഗത്തുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *