സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മലയാളി  മരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ പ്രവാസി മലയാളി  ഹൃദയാഘാതം മൂലം   മരിച്ചു.

തെക്കൻ സൗദിയിലെ ജിസാനിലാണ്​ കൊല്ലം കൊട്ടാരക്കര വയക്കൽ സ്വദേശി സുമയ്യ മൻസിലിൽ കബീർ (50) മരിച്ചത്​.

രാവിലെ ജോലിക്കുശേഷം ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പ്​ മരണം സംഭവിച്ചു.

10 വർഷമായി ആലിയയിൽ ബഖാലയിൽ ജോലി ചെയ്യുകയായിരുന്നു. മരണാന്തര പരിശോധനയിൽ കോവിഡ്​ ഫലം നെഗറ്റീവാണ്​.

മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മരണവിവരം അറിഞ്ഞ്​ റിയാദിലുണ്ടായിരുന്ന സഹോദരങ്ങളായ സക്കീർ, സുധീർ എന്നിവർ ജിസാനിൽ എത്തിയിട്ടുണ്ട്.

ഇവിടെ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ റഷീദ് ബെയിഷി​െൻറ മേൽനോട്ടത്തിൽ നടക്കുന്നു. ഭാര്യ: ഉമൈറ ബീവി, മക്കൾ: സുമയ്യ, സൽ‍മ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *