മലയാളി നഴ്‍സ് നിര്യാതനായി

റിയാദ്  :  മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു.

കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ ബിജുമോന്‍ ജോസഫ് (43) ആണ് മരിച്ചത്.

14 വര്‍ഷമായി സൗദി അറേബ്യയിലുള്ള അദ്ദേഹം ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്‍തുവരികയായിരുന്നു.

ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ തന്നെ സ്റ്റാഫ് നഴ്‍സായ സില്‍വിയാണ് ഭാര്യ. മക്കള്‍ – ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു. മക്കള്‍ രണ്ട് പേരും നാട്ടിലാണ്.

ഇപ്പോള്‍ കിങ് അബ്‍ദുല്‍ അസീസ് യൂണിവേഴ്‍സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *