അണുനശീകരണ ടണൽ നിർമിച്ച് മലയാളി വിദ്യാർഥി

ദുബായ് : കോവിഡ് പ്രതിരോധത്തിന് പല മാർഗങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ലോകം.

പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗം അണുനശീകരണം തന്നെയാണ്. അതിനായി ചിലരാജ്യങ്ങൾ അണുനശീകരണ ടണലുകൾ ഉപയോഗിക്കുന്നുണ്ട്.

വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ഇത്തരം ടണലുകളുണ്ട്. ദുബായിൽ ഒരു പ്രവാസി വിദ്യാർഥി ഇത്തരമൊരു ടണൽ വികസിപ്പിച്ചെടുത്ത് മിടുക്ക് തെളിയിച്ചിരിക്കുന്നു.

കണ്ണൂർ പയ്യന്നൂർ സ്വദേശി ആദിത്യ പ്രകാശനാണ് ആ മിടുമിടുക്കൻ. അണുനശീകരണം തന്നെയാണ് പ്രതിരോധമാർഗമെന്ന ചിന്തയാണ് ആദിത്യയെ ഇതിന് പ്രേരിപ്പിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ആളുകൾ അടുത്തെത്തിയാൽ പ്രവർത്തിക്കുന്ന സെൻസറുകളാണ് ഇതിനുള്ളത്. ടണലിനുള്ളിലൂടെ കടന്നുപോകുമ്പോൾ ശരീരത്തിലേക്ക് അണുനശീകരണ ലായനി സ്‌പ്രേ ചെയ്യപ്പെടും.

വ്യക്തികളെ മാത്രമല്ല, അവരുടെ ബാഗുകൾ, മറ്റ് വസ്തുക്കൾ എല്ലാം തന്നെ അണുവിമുക്തമാക്കപ്പെടും. യു.എ.ഇ. അംഗീകരിച്ച അണുനശീകരണ ലായനിയാണ് ഇതിൽ ഉപയോഗിക്കുന്നത്.

ഇതിനകംതന്നെ ടണലിന് ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു.

സ്കൂളുകൾക്കും കൂടുതൽ ജീവനക്കാരുള്ള ഓഫീസുകൾക്കും അനുയോജ്യമാകുന്ന വിധമാണ് ടണൽ രൂപപ്പെടുത്തിയിരിക്കുന്നത്.

6000 ദിർഹം നിർമാണത്തിന് ചെലവായി. ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും എന്നതാണ് ഈ ടണലിന്റെ പ്രത്യേകത.

ഷാർജയിലെ ഒരു സ്ഥാപനത്തിന് മുന്നിലാണ് ഇതിപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. ആവശ്യപ്പെടുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇത് നിർമിച്ചു കൊടുക്കാൻ തയ്യാറാണ് ഈ പ്ലസ്ടു വിദ്യാർഥി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *