കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് :  മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു.

Loading...

തയ്യൂര്‍ എളാട്ട്പീടികയില്‍ വീട്ടില്‍ വീരാന്‍കുട്ടിയുടെ മകന്‍ മുസ്തഫയാണ് (42) കുവൈത്തില്‍ ജോലിക്കിടെ മരിച്ചത്.

25 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. നാല് മാസം മുന്‍പ്  നാട്ടില്‍ വന്ന് തിരിച്ചുപോയതായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ എട്ട് വര്‍ഷമായി ഷുവൈക്കില്‍ കാര്‍ പോളിഷിംഗ് കമ്പനിയിലെ  ജീവനക്കാരനായിരുന്നു.

ബുധനാഴ്ച ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഭാര്യ: ഫൗസിയ. മക്കള്‍: മുര്‍ഷിദ്, മുബഷിര്‍.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *