മലയാളി യുവാവ് സൗദിയിൽ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ചു

ഉപ്പള : മഞ്ചേശ്വരം സ്വദേശി സൗദി അറേബ്യയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചു.

കടമ്പാർ മീത്തലപ്പുര ഹൗസിൽ അബ്ദുൽ ഖാദർ ഹാജിയുടെയും പരേതയായ ബീഫാത്തിമ ഹജ്ജുമ്മയുടെയും മകൻ ഉമറുൽ ഫാറൂഖ് (35) ആണ് മരിച്ചത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.

സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു. 4 ദിവസം മുൻപാണ് പൊള്ളലേറ്റത്. രാവിലെ ജോലിക്ക് പോയി രാത്രി എട്ടോടെ തിരിച്ചെത്തിയിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

താമസ സ്ഥലത്തെ ഒന്നാം നിലയിൽ അടുക്കളയിൽ നിന്നാണ് പൊള്ളലേറ്റത്. അഞ്ചാം നിലയിൽ താമസിക്കുന്ന ഉമറുൽ ഫാറൂഖിന് ഒന്നാം നിലയിലെ അടുക്കളയിൽ വച്ച് പൊള്ളലേറ്റതിൽ സംശയമുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശികളായ 4 പേരെ കസ്റ്റഡിയിലെടുത്തതായും നാട്ടിലെ ബന്ധുക്കൾ പറഞ്ഞു.

ഭാര്യ: അനീസ. മക്കൾ: അബ്ദുൽ ഖാദർ അജ്ഷൽ, ഫാത്തിമ അഷ്‍വ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ റഹ്മാൻ, അബ്ദുൽ അസീസ്, ഇബ്രാഹിം, സിദ്ദീഖ്, മറിയംബി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *