പ്രമുഖ മലയാളി വ്യവസായി സൗദിഅറേബ്യയില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ജുബൈൽ : പ്രമുഖ വ്യവസായിയും ജുബൈലിലെ സാമൂഹിക രംഗത്ത്‌ നിറസാന്നിധ്യവുമായ തൃശൂർ വടക്കേക്കാട്‌ സ്വദേശി വെട്ടിയാട്ടിൽ വീട്ടിൽ പ്രേമരാജൻ (65) കോവിഡ്‌ ബാധിച്ച്‌ മരിച്ചു.

ജുബൈൽ മുവാസാത്ത്‌ ആശുപത്രിയിൽ പനിയും ദേഹാസ്വസ്ഥ്യവും മൂലം ചികിൽസയിലായിരുന്നു.

1982 മുതൽ ജുബൈലിൽ പ്രവാസിയായ ഇദ്ദേഹം റീഗൽ എന്ന പേരിൽ ഹോട്ടൽ ബിസിനസ്‌ നടത്തി വരികയായിരുന്നു.

ബിസിനസ്‌ മക്കളെ ഏൽപ്പിച്ച്‌ രണ്ടു വർഷം മുമ്പ്‌ വിശ്രമം ജീവിതം നയിക്കുന്നതിന്‌ നാട്ടിൽ പോയ ഇദ്ദേഹം കൊറോണ ആരംഭിക്കുന്നതിന്‌ തൊട്ടു മുമ്പാണ്‌ ജുബൈലിൽ തിരിച്ചെത്തിയത്‌‌.

കഴിഞ്ഞ മാസം ആറിനു നാട്ടിൽ പോകാൻ അദ്ദേഹത്തിനും ഭാര്യക്കും വിമാന ടിക്കറ്റ്‌ എടുത്തിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ആരോഗ്യ നില വഷളായതിനെ തുടർന്ന്, അർഹതപ്പെട്ടവർക്ക്‌ ഉപയോഗപ്പെടുത്തുന്നതിന്‌ ജുബൈലിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ക്രൈസിസ്‌ മാനേജ്മെന്റിന്‌ ആ ടിക്കറ്റുകൾ സംഭാവന നൽകുകയാണുണ്ടായത്‌.

ഇദ്ദേഹം ബിസിനസ് നടത്തുന്ന മേഖലക്ക്‌ മലയാളികൾ രാജൻഗല്ലി എന്നാണു വിളിച്ച്‌ പോന്നത്‌.

മലയാളികൾക്കിടയിൽ അത്രയും സ്വാധീനമുണ്ടായിരുന്ന വ്യക്തിയുടെ നിര്യാണം ഞെട്ടലുണ്ടാക്കിയെന്ന് ജുബൈലിലെ സാമൂഹിക പ്രവർത്തകർ പറഞ്ഞു.

ഭാര്യ: ലളിത, മക്കൾ: പ്രണൽ, പ്രജിൽ, ജിത്തു. മക്കളും മരുമക്കളും ഒന്നിച്ച്‌ താമസിക്കാൻ വീണ്ടും ജുബൈലിൽ എത്തിയ ഇദ്ദേഹത്തെ ദേഹാസ്വസ്ഥ്യത്തെ തുടർന്നാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതെങ്കിലും പിന്നീടുള്ള പരിശോധനയിലാണ്‌ കോവിഡ്‌ പോസിറ്റീവ്‌ ആയത്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *