കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ടു…മലയാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളി മരിച്ചു. കുവൈത്ത് എയർവേസ് ടെക്നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചൽ പൊള്ളാട്ട്തി കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി വേയിൽ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്.

പാർക്കിംഗ് ബേയിലേക്ക് കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിന്റെ മുൻ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് എയർവേസ് ട്വിറ്ററിൽ അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് വൈകീട്ട് കുവൈത്ത് എയർവേസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *