പ്രളയ ദുരിതാശ്വാസത്തിന് ഭൂമി സംഭാവന നല്‍കി ഒമാന്‍ പ്രവാസിയായ രാജീവ്

മസ്‌ക്കറ്റ്: കേരളത്തിലെ പ്രളയക്കെടുതി പതിയെ അകന്നപ്പോള്‍ എല്ലാം സാധാരണ ഗതിയിലേക്ക് മാറുകയാണ്. എന്നാല്‍ പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കാന്‍ ഇപ്പോഴും പ്രവാസികല്‍ രംഗത്ത് വരുന്നു എന്നതിന് തെളിവാണ് രാജീവ് എന്ന തിരുവനന്തപുരംകാരന്‍. പ്രളയത്തില്‍ എല്ലാം നഷ്ട്ടപെട്ടവര്‍ക്കായി , തിരുവനന്തപുരം പട്ടണത്തിലെ തന്റെ നാല് സെന്റ് ഭൂമി സംഭാവന നല്‍കി മാതൃകാകുകയാണ് ഒമാനിലെ പ്രവാസി ആയ രാജീവ്. മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്ന ധനശേഖരണ ക്യാമ്പയ്നില്‍ വെച്ചാണ് തൊഴിലാളി ആയ രാജീവ് സമ്മത പത്രം അധികൃതര്‍ക്ക് കൈമാറിയത്. ഒമാനിലെ കബൂറയില്‍ കഴിഞ്ഞ 25 വര്‍ഷമായി ഒരു സ്വകാര്യ കമ്പിനിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയാണ് ആര്യനാട് സ്വദേശി രാജീവ് കുമാര്‍. പ്രളയ ദുരിതത്തില്‍ പ്രയാസം അനുഭവിക്കുന്നവരുടെ വാര്‍ത്തകള്‍ രാജീവിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവര്‍ക്കു ഒരു കൈത്താങ്ങായി മാറണമെന്ന തീരുമാനത്തിലുറച്ചു.

Loading...

കനത്ത സാമ്പത്തിക ബാധ്യതകളോട് കൂടിയാണ് രാജീവിന്റെ പ്രവാസ ജീവിതം തുടങ്ങിയത്. രണ്ടര പതിറ്റാണ്ടു പിന്നിട്ടിട്ടും സ്ഥിതിക്ക് സാരമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടുമില്ല. എന്നിട്ടും തന്റെ പ്രവാസജീവിതത്തില്‍ സ്വരൂപിച്ചതിന്റെ ഒരു നല്ല പങ്കു പ്രളയബാധിതര്‍ക്കായി നല്‍കുന്നതിന്റെ സന്തോഷത്തിലാണ് രാജീവ്. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്തുള്ള നാല് സെന്റ് സ്ഥലമാണ് രാജീവ് ദാനമായി നല്‍കിയിരിക്കുന്നത്. മാസക്റ്റു ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ദുരിതാശ്വാസ നിധിയിലേക്ക് കബൂറയില്‍ വെച്ചു നടന്ന ധനസമാഹരണ ക്യാമ്പയ്‌നില്‍ വെച്ചായിരുന്നു രാജീവ് സമ്മത പത്രം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് അധികൃതര്‍ക്ക് കൈമാറിയത് .

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി രാജ്യത്തു ധന ശേഖരണം നടത്തുവാന്‍ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് മാത്രമേ ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളൂ. ഇതിനു വേണ്ട സംഘടിത പ്രവര്‍ത്തനങ്ങള്‍ സൂര്‍ , സൊഹാര്‍ , ഇബ്രി സലാല , ഇബ്ര എന്നി ഉള്‍പ്രദേശങ്ങളില്‍ പുരോഗമിച്ചു വരുന്നുണ്ടെന്നും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *