ഫോട്ടോയോടൊപ്പം കടലില്‍ ചാടി ആത്മഹത്യ ചെയ്യുകയാണെന്ന് വാട്‌സാപ്പ് മെസേജ്…മലയാളിയായ ശ്രീജിത്തിനെ അന്വേഷിച്ച് സുഹൃത്തുക്കള്‍; സ്വദേശിവല്‍ക്കരണത്തില്‍ തകരുന്ന പ്രവാസ ജീവിതങ്ങള്‍

ദ​മ്മാം: സാമ്പത്തിക ബാ​ധ്യ​ത​ക​ളി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ പോകുകയാണെന്ന് സു​ഹൃ​ത്തു​ക്ക​ള്‍​ക്ക്​ വാ​ട്​​സ്​​ആ​പ്​​ സ​ന്ദേ​ശ​മ​യ​ച്ച യു​വാ​വി​നെ​ക്കു​റി​ച്ച്‌​ ര​ണ്ടു​ ദി​വ​സ​മാ​യി വി​വ​ര​മി​ല്ല. റി​യാ​ദി​ലെ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ ജോ​ലി​ചെ​യ്​​തി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ്രീ​ജി​ത്തി(30)​നെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്​​ച ദ​മ്മാ​മി​ലെ​ത്തി​യ ഇ​യാ​ള്‍ രാ​ത്രി വൈ​കി ഹ​ഫ​ര്‍ അ​ല്‍ ബാ​ത്തി​നി​ലു​ള്ള സു​ഹൃ​ത്തി​നാ​ണ്​  തന്റെ ഫോട്ടോ സ​ഹി​തം വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശം അ​യ​ച്ച​ത്. താ​നി​പ്പോ​ള്‍ ദ​മ്മാ​മി​ലു​ള്ള ഒ​രു പാലത്തിന്റെ മുകളിലാണെന്നും രാത്രി വൈകി ഇ​വി​ടെ​നി​ന്ന്​ ക​ട​ലി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​ണ്​ തീ​രു​മാ​നം എ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. ഇ​പ്പോ​ള്‍ ഇ​വി​ടെ തി​ര​ക്കു​ണ്ടെ​ന്നും ചാ​ടി​യാ​ല്‍ ആ​ളു​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തു​മെ​ന്നും പ​റ​ഞ്ഞ​ത്രേ. അ​തി​നു​ശേ​ഷം ഇ​യാ​ളുെ​ട മൊ​​ബ​ല്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്.

Loading...

നാ​ലു​വ​ര്‍​ഷ​മാ​യി സൗ​ദി​യി​ലു​ള്ള ശ്രീ​ജി​ത്ത്​​ ഇ​തു​വ​രെ നാ​ട്ടി​ല്‍ പോ​യി​ട്ടി​ല്ല. നാ​ട്ടി​ല്‍ ഇ​യാ​ള്‍ വ​ലി​യ വീ​ടു വെ​ച്ച​താ​യി അ​റി​യാ​മെ​ന്ന്​ സു​ഹൃ​ത്ത്​ പ​റ​ഞ്ഞു. പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ വി​ദേ​ശി​ക​ള്‍ ജോ​ലി​ചെ​യ്യു​ന്ന​തി​ന്​ വി​ല​ക്ക്​ വ​രു​ക​യും ശ​ക്​​ത​മാ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ ശ്രീ​ജി​ത്ത്​​ സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​ക​ളി​ല്‍ ചെ​ന്നു​പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സു​ഹൃ​ത്ത​ക്ക​ളു​​ട നി​ഗ​മ​നം. ഇ​ദ്ദേ​ഹം പ​ല​രി​ല്‍ നി​ന്നും പ​ണം ക​ടം വാ​ങ്ങു​ക​യും സ​മ​യ​ത്ത്​ തി​രി​ച്ചു​​കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ​വ​രു​ക​യും ചെ​യ്​​ത​തി​​ന്‍റ സ​മ്മ​ര്‍​ദ​ത്തി​ലാ​യി​രു​ന്നു​വ​ത്രേ.

​ശ്രീ​ജി​ത്തി​ന്​ ഒ​രു ആ​പ​ത്തും വ​രു​ത്ത​രു​തേ​യെ​ന്നു​ള്ള പ്രാ​ര്‍​ഥ​ന​യു​മാ​യി സു​ഹൃ​ത്തു​ക്ക​ളെ​ല്ലാം അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്.​ വാ​ട്​​സ്​ ആ​പ്​ ​ സ​ന്ദേ​ശം വ​ന്നെ​ങ്കി​ലും ദ​മ്മാം വ​ഴി​യോ മ​റ്റോ നാ​ട്ടി​ലേ​ക്ക്​ പോ​യി​ട്ടു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ള്‍ ക​രു​തി​യ​ത്. എ​ന്നാ​ല്‍ നാ​ട്ടി​ലെ​ത്തു​ക​യോ ബ​ന്ധു​ക്ക​ളെ വി​ളി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല എ​ന്ന്​ ഹ​ഫ​റ​ല്‍ ബാ​ത്തി​നി​ലു​ള്ള സു​ഹൃ​ത്ത്​ സ​ലാ​ഹു​ദ്ദീ​ന്‍ പ​റ​ഞ്ഞു. ദ​മ്മാ​മി​ല്‍ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യ ഷാ​ജി വ​യ​നാ​ടി​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ജ​യി​ലു​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *