മലയാളിക്ക് ലഭിച്ച ‘ഹുദ്ഹുദ്’ പക്ഷിയെ പരിസ്ഥിതി അധികൃതര്‍ക്ക് കൈമാറി

മനാമ ; മലയാളിക്കു ലഭിച്ച അപൂര്‍വ്വയിനം ഹുദ്ഹുദ് (ഹൂപൂ) പക്ഷിയെ ബഹ്റൈന്‍ അധികൃതര്‍ക്ക് കൈമാറി. ബഹ്റൈന്‍ പ്രതിഭ ഗുദാബിയ അംഗവും കൊഴിലാണ്ടി സ്വദേശിയുമായ ടികെ അനീഷിനാണ് ഹൂറ ഭാഗത്തുനിന്നും ഹൂപൂ പക്ഷിയെ കിട്ടിയത്.

Loading...

ഈ വിവരം നാട്ടുകാരുടെ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം വാട്സാപ്പ് ഗ്രൂപ്പില്‍ ഫോട്ടോസഹിതം അനീഷ് പോസ്റ്റ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിന്‍ കെടി സലിം ബഹ്റൈന്‍ എന്‍വിയോണ്‍മെന്റ് അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരെത്തി പക്ഷിയെ ഏറ്റുവാങ്ങുകയായിരുന്നു.

ആഫ്രോ-യുറേഷ്യ മേഖലകളില്‍ കണ്ടുവരുന്ന മനോഹരമായ പക്ഷിയാണ് ഹൂപൂ. യൂറേഷ്യന്‍, മഡഗാസ്‌കന്‍, ആഫ്രിക്കന്‍ എന്നീ മൂന്നു വിഭാഗം ഹൂപൂ പക്ഷിയെ കണ്ടുവരുന്നു. പുരാതന ഈജിപ്തില്‍ പവിത്രമായി കണ്ടിരുന്ന ഹൂപൂവിനെ അവിടെ ക്ഷേത്രങ്ങളുടെയും കല്ലറകളുടെയും പുറത്ത് ചിത്രീകരിക്കുമായിരുന്നു.

ഈ പക്ഷിയെ ഖുര്‍ആനില്‍ പ്രവാചകനായ സുലൈമാന്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചതായി പരാമര്‍ശിക്കുന്നുണ്ട്. പേര്‍ഷ്യന്‍ കാവി ശകലമായ ‘പക്ഷികളുടെ സമ്മേളന’ത്തില്‍ പക്ഷികളുടെ നേതാവയാണ് ഹുദ്ഹുദിനെ വര്‍ണിച്ചിട്ടുള്ളത്. 2008 ഇസ്രയേല്‍ ഹൂപുവിനെ ദേശീയ പക്ഷിയായി തെരഞ്ഞെടുത്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പക്ഷിയുമായി ബന്ധപ്പെട്ട് കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *