ദുബായിലെ ആദ്യ ഐഫോണ്‍ 11 പ്രോ മാക്‌സ് സ്വന്തമാക്കിയത് മലയാളി യുവാവ് …

ദുബായ്: ആപ്പിള്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ ഐ ഫോണ്‍ 11, ഐഫോണ്‍ 11 പ്രോ. ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നിവ ദുബായ് വിപണിയിലെത്തി. ഏറ്റവും പുതിയ ഐ ഫോണ്‍ മോഡലുകള്‍ സ്വന്തമാക്കാന്‍ നിരവധിപ്പേരാണ് ഷോറൂമുകളിലെത്തിയത്. എന്നാല്‍ ദുബായിലെ ആദ്യ ഐഫോണ്‍ 11 പ്രോ മാക്‌സ് സ്വന്തമാക്കാനുള്ള അവസരം ലഭിച്ചതാവട്ടെ ഒരു മലയാളിക്കും. സെപ്തംബര്‍ 10നാണ് പുതിയ ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്‌സ് എന്നിവ ആപ്പിള്‍ പുറത്തിറക്കിയത്. ആദ്യ ഘട്ടത്തില്‍ തന്ന ഇവ ദുബായിലെ വിപണിയിലെത്തുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ വില്‍പ്പന തുടങ്ങിയപ്പോള്‍ ദുബായില്‍ താമസിക്കുന്ന മലയാളിയായ സുലൈമാനാണ് ദുബായിലെ ആദ്യ ഐ ഫോണ്‍ 11 പ്രോ മാക്‌സിന്റെ ഉടമയായതെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

Loading...

നാല് വര്‍ഷമായി താന്‍ പുതിയ ഐഫോണ്‍ വാങ്ങിയിട്ടില്ലെന്ന് സുലൈമാന്‍ ‘ഖലീജ് ടൈംസിനോട്’ പറഞ്ഞു. പുതിയ ഫോണിന്റെ ക്യാമറ സംവിധാനമാണ് ഏറെ ആര്‍ഷിച്ചത്. ഫോണിന്റെ ഫീച്ചറുകള്‍ കണ്ട് ഇഷ്ടമായതോടെ അത് സ്വന്തമാക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഫോണിനായി കാത്തുനില്‍ക്കുന്ന അദ്ദേഹം നിലവില്‍ ഐഫോണ്‍ 6 ആണ് ഉപയോഗിക്കുന്നത്.

ട്രിപ്പിള്‍ ലെന്‍സ് ക്യാമറയാണ് പുതിയ ഐഫോണ്‍ 11 പ്രോയിലും 11 പ്രോ മാക്‌സിലും സജ്ജീകരിച്ചിട്ടുള്ളത്. ആദ്യമായാണ് ഇത്തരം ക്യാമറകള്‍ ഐഫോണുകളിലെത്തുന്നത്. 11 പ്രോയുടെ 64ജിബി മോഡലിന് 4219 ദിര്‍ഹവും 256 ജിബി മോഡലിന് 4849 ദിര്‍ഹവുമാണ് വില. 512 ജിബി മോഡലിന് 5699 ദിര്‍ഹം നല്‍കണം. 11 പ്രോ മാക്‌സിനാകട്ടെ യഥാക്രമം 4639 ദിര്‍ഹം, 5269 ദിര്‍ഹം, 6119 ദിര്‍ഹം എന്നിങ്ങനെയാണ് വില. ഐഫോണ്‍ 11ന്റെ 64 ജിബി മോഡലിന് 2949 ദിര്‍ഹമാണ് ദുബായിലെ വില. 128ജിബി മോഡലിന് 3159 ദിര്‍ഹവും 256 ജിബി മോഡലിന് 3579 ദിര്‍ഹവും വിലയുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *