സൗദിയില്‍ മലയാളികളും സുരക്ഷിതരല്ല…ഹമീദിന്റെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച

റിയാദ്– ബത്ഹ ശാറാറെയിലിലെ ഒരു റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന മലയാളിയെ ആഫ്രിക്കന്‍ പൗരന്‍മാര്‍ ആക്രമിച്ച്‌ പണം കവര്‍ന്നു. അല്‍ഖുദ്‌സ് റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹമീദിനെയാണ് കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്.

ഇന്നലെ കാലത്ത് ആറു മണിക്ക് റൂമില്‍ നിന്ന് ഡ്യുട്ടിക്കായി വരുമ്ബോഴായിരുന്നു സംഭവം. സണ്‍സിറ്റി സൂപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്ത ഇടവഴിയില്‍ രണ്ടു ആഫ്രിക്കന്‍ വംശജര്‍ ഇദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ വലിയ കത്തി വെച്ച്‌ പണം ആവശ്യപ്പെടുകയായിരുന്നു.

പോക്കറ്റിലുണ്ടായിരുന്ന പണം എടുത്ത് കൊടുത്തിട്ടും അക്രമികള്‍ പിന്‍മാറിയില്ല. ബഹളം വെച്ചെങ്കിലും രക്ഷയുണ്ടായില്ല. പ്രതിരോധത്തിനിടെ അക്രമികളുടെ പിടിവിട്ടപ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടെ വഴിയില്‍ വീണ് കൈകാലുകള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു.

ഒരാള്‍ കഴുത്തില്‍ കത്തിവെച്ചിരിക്കുകയും മറ്റെയാള്‍ പോക്കറ്റുകള്‍ പരിശോധിക്കുകയുമായിരുന്നു. ആളുകള്‍ കൂടുന്നത് കണ്ട അക്രമികള്‍ പിന്തിരിയുകയായിരുന്നു.
രണ്ട് ആഫ്രിക്കന്‍ വംശജരാണ് ഈ ഭാഗങ്ങളില്‍ സ്ഥിരമായി ആളുകളെ കൊള്ളയടിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

മുന്‍പും ഇതേ അക്രമികള്‍ ആക്രമിച്ചിരുന്നു. ആയുധങ്ങളുമായി വിലസുന്ന ഈ രണ്ടംഗ സംഘം ശാറാ റെയിലില്‍ നിരവധി പേരെ ആക്രമിച്ച്‌ പണം തട്ടിയിട്ടുണ്ട്. സംഘത്തിലെ ഒരാള്‍ നീളം കൂടിയവനും മറ്റെയാള്‍ നീളം കുറഞ്ഞവനുമാണെന്ന് lദൃക്സാഷികള്‍ പറയുന്നു .ബത്തയില്‍ കുറെ മാസങ്ങളായി മലയാളികള്‍ ഉള്‍പ്പടെ നിരധില്‍ ആളുകള്‍ പിടിച്ചുപറികാരുടെ ഇരകള്‍ ആയിട്ടുണ്ട്‌ .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *