അമ്മ മകനെ കാത്തിരിക്കുന്നൂ…ഓണാവധിക്ക് നാട്ടിലെത്തുന്ന മകനെക്കാത്ത്; ദുബായില്‍ ബസ്സപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ദീപകുമാര്‍ ഇനി വരില്ല

തിരുവനന്തപുരം: ഓണത്തിന് അവധിയാഘോഷിക്കാനാനെത്തുന്ന മകനെ കാത്തിരിക്കുകയാണ് ഇപ്പോഴും ആ അമ്മ. അമ്മയെ മകന്‍റെ മരണ വാര്‍ത്തയറിയിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് സഹോദരനും അടുത്തബന്ധുക്കളും. കഴിഞ്ഞ ദിവസം റമസാന്‍ ആഘോഷങ്ങള്‍ക്ക് ശേഷം തിരിച്ചുപോവുകയായിരുന്ന ബസ് ദുബായില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച് 17 പേരാണ്. അവരില്‍ ഏട്ട് മലയാളികളില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശി ദീപ കുമാര്‍.

ദുബായിൽ സെഞ്ചുറി മെക്കാനിക്കൽ സിസ്റ്റംസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ദീപ കുമാര്‍ പതിന്നാല്‍ വര്‍ഷമായി ദുബായിലാണ്. എങ്കിലും എല്ലാ ഓണക്കാലത്തും ദീപ കുമാര്‍ നാട്ടിലെത്തി അമ്മയോടൊപ്പമാണ് ഓണമാഘോഷിക്കുക. ഇത്തവണത്തെ ദീപ കുമാറിന്‍റെ വരവിനായി അമ്മയും സഹോദരനും കുടുംബവും കാത്തിരിക്കുന്നതിനിടെയാണ് അപകടവാര്‍ത്തയെത്തുന്നത്.

വിവാഹശേഷം ഭാര്യ ആതിരയും മകൾ അമൂല്യയും ദീപ കുമാറിനൊപ്പം ഗൾഫിലേക്ക് പോയിരുന്നു. എന്നും സഹോദരന്‍മാരെയും അമ്മയെയും ഫോൺ വിളിക്കുന്ന പതിവുള്ള ദീപ കുമാര്‍ ഈ ഓണത്തിന് നാട്ടിൽ എത്തി അവധി ആഘോഷിക്കാനിരിക്കെയാണ് ദുരന്തം.

ദീപ കുമാറിന്‍റെ അമ്മ പ്രബുല ഇതുവരെ മകൻറെ മരണ വാർത്ത അറിഞ്ഞിട്ടില്ല. മരണവിവരം അറിഞ്ഞെത്തുന്നവരെ വീട്ടിലെത്തും മുമ്പ് ജയകുമാറും അടുത്ത ബന്ധുക്കളും മടക്കി അയക്കുകയാണ്. മൃതദേഹം കൊണ്ടു വന്നശേഷം മരണവാർത്ത അമ്മയോട് പറയാനാണ് സഹോദരങ്ങളുടെ തീരുമാനം.

ഒമാന്‍ സര്‍ക്കാരിന്‍റെ യാത്രാബസ് റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്. മരിച്ച ഇന്ത്യക്കാരെല്ലാം യുഎഇയുടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *