ശരീരം തളര്‍ന്ന് പോയ എത്യോപ്യന്‍ സ്വദേശിനി ദുബായില്‍ നിന്ന് നാട്ടിലേക്ക്…കൂട്ടായി രണ്ട് മാലാഖമാരില്‍ ഒരാള്‍ തിരുവനന്തപരം സ്വദേശിനി

ദുബായ്: പ്രതീക്ഷകളുമായി കടല്‍കടന്നെത്തിയ ഏത്യോപ്യന്‍ സ്വദേശിനി നജാതിന് തന്റെ നിസ്സഹായ അവസ്ഥയില്‍ കൂട്ടിനെത്തിയത് മലയാളി നഴ്‌സ്. ദുബായിലെ സ്വദേശി വീട്ടില്‍ ജോലിക്ക് എത്തിയ എത്യോപ്യന്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരി നജാതിനെ യുഎഇ ലെത്തി രണ്ടാം ദിവസമാണ് അബോധാവസ്ഥയില്‍ ദുബായ് മൊഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വീട്ടില്‍ പെട്ടെന്ന് തളര്‍ന്നു വീഴുകയായിരുന്നുവെന്ന് പറഞ്ഞാണ് വീട്ടുടമ നജാതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെങ്കിലും പിന്നീട് വീട്ടുടമയെ ബന്ധപ്പെടാന്‍ ആശുപത്രി അധിക്രതര്‍ക്ക് സാധിച്ചില്ല.

Loading...

അതിനിടെ നജാതിനെ കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ജീവന്‍ രക്ഷിക്കുന്നതിനുള്ള ചികിത്സകള്‍ ആരംഭിക്കുകയും ചെയ്തു. മേഡേണ്‍ ആശുപത്രിയില്‍ ജോലിക്കുണ്ടായിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ശ്രീനിഷയും സഹപ്രവര്‍ത്തകര്‍ക്കുമാണ് നജാതിന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്നത്. പിന്നീട് ഏഴുമാസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നജാതിനെ സ്വദേശത്തേക്ക് കൊണ്ട് പോവാന്‍ ആശുപത്രി അധിക്രതര്‍ തീരുമാനിക്കുകയായിരുന്നു. ഏറെ പ്രതിസന്ധികളിലൂടെ കൈകാര്യം ചെയ്യേണ്ട വലിയ ദൌത്വം ആശുപത്രി അധിക്രതര്‍ ശ്രീനിഷയെയും പൂനം സ്വദേശിനിയായ ഡോ. സോനം ലന്‍ഗ്‌ഡെ, ഡോ.സാദ് അബ്ബാസ് അല്‍ അബ്ബാസി എന്നിവരെ ഏല്‍പിക്കുകയായിരുന്നു. ഇതിനിടെ എത്യോപ്യന്‍ കോണ്‍സലേറ്റുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് വേണ്ട കടലാസ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. വിമാനത്തിലെ നാല് സീറ്റുകള്‍ മടക്കിവച്ചു പ്രത്യേക സ്ട്രച്ചറില്‍, ഇസിജി, പോര്‍ടബിള്‍ വെന്റിലേറ്റര്‍, പള്‍സ് ഓക്‌സിമീറ്റര്‍, സക് ഷന്‍ ഉപകരണം, ദ്രാവകം നല്‍കുന്നതിനുള്ള കുഴല്‍, മരുന്നുകള്‍, ഒക്‌സിജന്‍ സിലിണ്ടര്‍റുകള്‍, ചാര്‍ജറുകള്‍, ബാറ്ററികള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഘടിപ്പിച്ചായിരുന്നു യാത്ര.

ഒട്ടും പരിചിതമല്ലാത്ത ഒരു രാജ്യത്തേക്ക് അതും ഇത്തരത്തിലുള്ള ഒരു ദൌത്വവുമായി പോകുവാന്‍ ആദ്യം ധൈര്യം തോന്നിയില്ലെങ്കിലും സഹോദരിക്ക് തുല്യമായി സ്‌നേഹിച്ച നജാതിന്റെ മുഖം ഓര്‍ത്തപ്പോള്‍ എല്ലാം മറക്കുകയായിരുന്നുവെന്ന് ശ്രീനിഷ പറഞ്ഞു. മൂന്നര മണിക്കൂറോളം വിമാന യാത്ര ചെയ്താണ് അഡിസ് അബബയിലെത്തിയത്. ബ്ലാക് ലയണ്‍ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് നജാതിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം അവിടെ ഹോസ്പിറ്റലില്‍ തങ്ങുകയും തുടര്‍ ചികിത്സ നടത്തുന്ന ഡോക്ടറുമായി വിവരങ്ങള്‍ കൈമാറുകയും ചെയ്തതിനു ശേഷമാണ് സംഘം ദുബായിലേക്ക് മടങ്ങിയത്.

തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ് താന്‍ സഞ്ചരിച്ചതെന്ന് ശ്രീനിഷ വ്യക്തമാക്കി. ദുബായില്‍ ചികിത്സ നടത്തിയ ഇനത്തില്‍ ഏതാണ്ട് ഇരുപത് ലക്ഷം ദിര്‍ഹമാണ് മേഡേണ്‍ ആശുപത്രി അധിക്രതര്‍ ആരാരുമില്ലാത്ത നജാതിനു വേണ്ടി ചെലവഴിച്ചത്. തങ്ങളുടെ ആതുര സേവനത്തിനിടെ ഇത്തരത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അധിക്രതര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിഇഒ ഡോ.കിഷന്‍ പക്കല്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.രോഹിത് കുമാര്‍, ഡോ.സാദ് അല്‍ അബ്ബാസി എന്നിവരും നാട്ടില്‍ നിന്ന് ഡോ.ഹഫീസ് റഹ്മാന്‍ വീഡിയോ കോര്‍ണഫറന്‍സിലൂടെയും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *