സൗദിയില്‍ 74,376 റിയാല്‍ ഹാക്ക് ചെയ്തു; ജയിലിലായ മലയാളിക്ക് മോചനം

ദമ്മാം : സൗദിയിലെ ദമ്മാമില്‍ കഴിഞ്ഞ ഏഴ് മാസമായി ജയിലിലായ മലയാളി യുവാവിന് അനുകൂല വിധി .ഇതിനെ തുടര്‍ന്ന് കൊട്ടാരക്കര സ്വദേശി സജിയാണ് ജയില്‍ മോചിതനായത് .

Loading...

സൗദി പൗരന്റെ 74,376 റിയാല്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും ഹാക്ക് ചെയ്തു പണം തട്ടിയന്നാരോപിച്ചായിരുന്നു സജി ജയിലില്‍ ആയത് .സജിയുടെ മൊബൈല്‍ നമ്ബരാണ് പാസ്‌വേഡ് ചോദിച്ചുകൊണ്ട് സൗദി പൗരന് ലഭിച്ചത് ഇതാണ് സജിയെ ഇരുമ്ബഴിക്കുള്ളിലാക്കിയത് .

കഴിഞ്ഞ നാല് വര്‍ഷമായി ദമ്മാമില്‍ ലേബര്‍ ആയി ജോലി നോക്കുന്ന തനിക്ക് ബാങ്കില്‍ അക്കൗണ്ട് ഉള്ളതല്ലാതെ ബാങ്കുമായി ഇത്തരത്തില്‍ ഉള്ള ഒരു ഇടപാടുകളും നടത്തിയിട്ടില്ലെന്നും ജോലി ചെയ്യുന്ന ശമ്ബളം ബാങ്കുവഴിയാക്കിയതിനാല്‍ കമ്ബനി ആണ് അക്കൗണ്ട് എടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു .ഇദ്ദേഹത്തിന്റെ നിരപരാധിത്വം കോടതിക്ക് മനസിലായതിനെ തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായതെന്ന് ദമ്മാം ക്രിമിനല്‍ കോടതി മലയാളം പരിഭാഷകന്‍ മുഹമ്മദ് നജാത്തി പറഞ്ഞു .

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ദമ്മാം ക്രിമിനല്‍ കോടതി ഇയാള്‍ നിരപരാധിയാണെന്നു വിധിച്ചെങ്കിലും ഈ കോടതി വിധി ഇനി അപ്പീല്‍ കോടതി സ്ഥിരീകരിക്കണം ,എങ്കില്‍ മാത്രമേ മലയാളിക്ക് പൂര്‍ണമായും മോചനം സാധ്യമാകുകയുള്ളു .

ഇത്തരം കേസുകള്‍ നിരവധിയായി ദമ്മാം കോടതിയില്‍ എത്തുന്നതായും നജാത്തി വ്യക്തമാക്കി .ബാങ്കിന്റെ പേരില്‍ പാസ്സ്‌വേര്‍ഡ് അടക്കമുള്ള ഡീറ്റെയില്‍സ് ചോദിച്ചുകൊണ്ട് മെസ്സേജ് വ്യക്തിപരായി ഒരു ബാങ്കും അയക്കാറില്ലെന്നും ,ബാങ്ക് ഐഡി ,ഇഖാമ പുതുക്കിയ ശേഷം അപ്ഡേറ്റ് ചെയ്യണം എന്നുള്ള സന്ദേശം ബാങ്കില്‍ നിന്ന് വന്നാല്‍ തന്നെ അതിന്റെ സുതാര്യത അടുത്തുള്ള ബാങ്കില്‍ പോയി തിരക്കിയിട്ട് മാത്രമേ പ്രവാസികള്‍ നല്‍കാവൂ എന്നും മുഹമ്മദ് നജാത്തി വ്യക്തമാക്കി .

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *