മലയാളിയെ തുണച്ച് അബുദാബി ബിഗ് ടിക്കറ്റ്…കുണ്ടറ സ്വദേശിക്ക് ലഭിച്ചത് 18 കോടി 75 ലക്ഷം

അബുദാബി; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരിക്കല്‍ കൂടി മലയാളി ഭാഗ്യം. കുണ്ടറ സ്വദേശി വാഴപ്പള്ളി യോഹന്നാന്‍ സൈമണ്‍ എന്നയാള്‍ക്കാണ് അബുദാബി ബിഗ് ടിക്കറ്റ് റാഫിളില്‍ പതിനെട്ടേ മുക്കാല്‍ കോടി രൂപ (പത്തു ദശലക്ഷം ദിര്‍ഹം) സമ്മാനം അടിച്ചിരിക്കുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നു രാവിലെയായിരുന്നു നറുക്കെടുപ്പ്. ഖിസൈസില്‍ സാസ്‌കോ ഫര്‍ണിച്ചര്‍ ഡയറക്ടറാണ്. മക്കള്‍ അബി, എബി, ആല്‍ബി.

Loading...

ജൂലൈ എട്ടിന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്. മുന്‍പും ലോട്ടറി എടുത്തിട്ടുണ്ടായിരുന്നെങ്കിലും അതെല്ലാം മൂന്നാലു പേര്‍ ചേര്‍ന്നായിരുന്നു എടുത്തിരുന്നതെന്ന് സൈമണ്‍ പറഞ്ഞു. രാവിലെ പതിനൊന്നോടെയാണ് നറുക്കെടുപ്പ് നടന്നത്. ഫോണില്‍ വിളിച്ച് അധികൃതര്‍ വിവരം പറഞ്ഞെങ്കിലും ആദ്യം സൈമണ്‍ വിശ്വസിച്ചില്ല. സൈമണിന്റെ നിസംഗമായ പ്രതികരണം കേട്ട് ലോട്ടറി അധികൃതര്‍ക്കും വിശ്വാസം വന്നില്ല. അവര്‍ തന്നെ വീണ്ടും അദ്ദേഹത്തോട് ഉറപ്പായും താങ്കള്‍ക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. ഇത് വിശ്വസിക്കാം എന്നു പറഞ്ഞപ്പോഴാണ് സൈമണും വിശ്വസിച്ചത്.

ഖിസൈസിലെ കട വിപുലപ്പെടുത്തുക, ബിസിനസ് വിപുലപ്പെടുത്തുക എന്നതാണ് ആഗ്രഹം എന്നും സൈമണ്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി യോഹന്നാന്‍ വാങ്ങിയ 041614 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ഇത്രയും തുക സമ്മാനമായി ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു യോഹന്നാന്‍ പ്രതികരിച്ചു. നറുക്കെടുപ്പില്‍ വിജയികളായ ആദ്യ പത്തുപേരില്‍ ഒന്‍പതു പേരും ഇന്ത്യക്കാരാണ്. ഫിലിപ്പീന്‍ സ്വദേശിക്കാണ് ലാന്‍ഡ്‌റോവര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇരട്ടകളായ മക്കള്‍ അബിയും എബിയും ദുബായില്‍ത്തന്നെ ഫാബ് ലാബിലാണ് ജോലി ചെയ്യുന്നത്. ഇളയ മകന്‍ ആല്‍ബി ചെങ്ങനാശ്ശേരി ഗുഡ് ഷെപ്പേഡ് സ്‌കൂളില്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ഥി.ഭാര്യ: പരേതയായ സുമി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *