രോഗിയായ അമ്മയെ ചികിത്സിക്കാൻ മോഷണം, പ്രവാസി യുവാവ് അറസ്റ്റിൽ.

യു എ ഇ : നിർത്തിയിട്ട കാറിൽ നിന്ന് 7500 ദിർഹം മോഷ്ടിച്ച ഏഷ്യാക്കാരൻ അറസ്റ്റിൽ.രോഗിയായ അമ്മയെ ചികിത്സിക്കാൻ മോഷണശ്രമം നടത്തിയ 39കാരനാണ് അറസ്റ്റിലായത്.

Loading...

സുഗന്ധ വ്യഞ്ജനങ്ങൾ പാക്കേജ് ചെയ്യുന്ന കമ്പനി കാറിൽ നിന്നാണ് പണം നഷ്ടമായത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തിരിച്ചെത്തിയ ഡ്രൈവർ കാറിൽ നിന്ന് പണം മോഷണം പോയതറിഞ്ഞ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തി.

ചികിത്സയ്ക്കായുള്ള 1000 ദിർഹം നാട്ടിലേക്കയച്ച്‌ ബാക്കി തുക മരുഭൂമിയിൽ കുഴിച്ചിട്ടതായും രേഖകളിൽ വ്യക്തമായി.

പ്രതിയുടെ നിസ്സഹായാവസ്ഥയും ക്രിമിനൽ രേഖകളില്ല എന്ന വസ്തുതയും കണക്കിലെടുത്ത്‌ കുറഞ്ഞത് 3 മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *