ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വഴി കാട്ടാന്‍ ‘മനാസികാന’ മൊബൈല്‍ ആപ്ലിക്കേഷന്‍…

ഹജ്ജ് തീര്‍ഥാടകര്‍ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ഹജ്ജ് കാര്യ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് താഹിര്‍ ബന്‍താന്‍ പുതിയ ആപ്ലിക്കേഷന്റെ പ്രകാശനം നിര്‍വ്വഹിച്ചു. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ബംഗാളി, ഉറുദു, ടര്‍ക്കിഷ്, മലായ് തുടങ്ങി ഏഴ് ഭാഷകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ‘മനാസികാന’ ആപ്ലിക്കേഷന്‍ സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ മാര്‍ഗ നിര്‍ദേശങ്ങളും സഹായവും നല്‍കും. മക്ക, മദീന, ജിദ്ദ നഗരങ്ങളുടെ വിശദമായ ഭൂപടം കൃത്യമായ സഞ്ചാരത്തിന് തീര്‍ഥാടകരെ സഹായിക്കും. മാപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും ഉപയോഗിക്കാന്‍ കഴിയും. പുണ്യ സ്ഥലങ്ങള്‍, ഹറം അതിര്‍ത്തി, മിന, അറഫ, മുസ്ദലിഫ എന്നിവയുടെ അതിര്‍ത്തിയിലാണോ തീര്‍ഥാടകര്‍ ഉളളതെന്നത് ഉള്‍പ്പെടെയുളള വിവരങ്ങള്‍ ആപ്ലിക്കേഷന്‍ വഴി അറിയാന്‍ കഴിയും.

Loading...

പ്ലേ സ്റ്റോറില്‍ മനാസികാന എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഹജ്ജ് അനുഷ്ഠാനങ്ങള്‍, ബസുകളുടെ സമയക്രമം, ജംറകളിലെ കല്ലേറിന് ഓരോ രാജ്യങ്ങള്‍ക്കും നിശ്ചയിച്ചിട്ടുളള സമയം എന്നിവയും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഹജ്ജ് കാര്യ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്‍താന്‍, ഉപമന്ത്രി ഡോ.അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മനാസികാന പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *