അജ്മാനില്‍ വാണിജ്യ കേന്ദ്രത്തിലെ വന്‍ തീപിടിത്തം; കത്തിനശിച്ചത് മലയാളികളുടെ സ്വപ്നങ്ങളും

 അജ്മാന്‍: കോവിഡ് വിതച്ച ദുരന്തത്തിനിടെ പ്രവാസി മലയാളികൾക്ക് മറ്റൊരു കണ്ണീർ മഴ.

യുഎഇയിലെ അജ്മാനില്‍ ഇറാനി മാര്‍ക്കറ്റ് വാണിജ്യ കേന്ദ്രത്തിലുണ്ടായ വന്‍ തീപിടിത്തത്തിൽ ചാമ്പലായത് നിരവധി പ്രവാസി മലയാളികളുടെ സ്വപ്നങ്ങളും.

ഇന്നലെ ഉണ്ടായ തീപ്പിടുത്തത്തിൽ നിരവധി കടകളാണ് കത്തി നശിച്ചത്.എന്നാൽ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയ വ്യാവസായിക മേഖലക്കു സമീപം പ്രവര്‍ത്തിക്കുന്ന വാണിജ്യ കേന്ദ്രത്തില്‍ ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് തീപിടിത്തം ഉണ്ടായത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക……………….

തീ അതിവേഗം ആളിപ്പടര്‍ന്നു. പെട്ടന്നുതന്നെ പരിസരമാകെ പുകപടലം ഉയര്‍ന്നിരുന്നു. വൈദ്യുതി കാര്യാലയം, അജ്മാന്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പച്ചക്കറി മാംസ മാര്‍ക്കറ്റ്, പെട്രോള്‍ പമ്പ്, ബലദിയ ക്യാമ്പ് തുടങ്ങിയവ ഈ വാണിജ്യ കേന്ദ്രത്തിനടുത്താണ് പ്രവര്‍ത്തിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു.

120 ഓളം കടകള്‍ ഇവിടെയുണ്ട്. ഇതില്‍
മലയാളികളുടെ 25 ലധികം സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.

അറ്റകുറ്റപ്പണികള്‍ക്കിടെ വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നിടത്തു നിന്നുള്ള ഷോര്‍ട്ട് സര്‍ക്യുട്ടാകാം അപകട കാരണമെന്ന് കരുതുന്നു.

അജ്മാന്‍ സിവില്‍ ഡിഫന്‍സ് നേതൃത്വത്തില്‍ തീയണച്ചു. ദുബായ്, ഷാര്‍ജ, ഉമ്മുല്‍ ഖ്വന്‍ എന്നിവടങ്ങളില്‍നിന്നും ഫയര്‍ യൂണിറ്റുകള്‍ എത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *