വിമാന സർവീസുകൾ കൂടിയതോടെ മെഡിക്കൽ ടൂറിസം രംഗത്ത് വീണ്ടും ഉണർവ്

ദുബായ് : വിദേശത്തേക്ക് സന്ദർശകരുടെ എണ്ണം കൂടിയതോടെ മെഡിക്കൽ ടൂറിസം രംഗത്ത് വീണ്ടും ഉണർവ്.

വിമാന സർവീസുകൾ പഴയ പടിയാകുന്നതോടെ കൂടുതൽ പേർ എത്തുമെന്നാണ് ദുബായ് ഹെൽത് അതോറിറ്റിയുടെ പ്രതീക്ഷ.

അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ തേടുന്നവരെയാണു നിലവിൽ പരിഗണിക്കുന്നതെന്നു ഹെൽത് ടൂറിസം ഡിപാർട്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ മെഹ്റി പറഞ്ഞു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ടെലി കൺസൽറ്റേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കു വരുംമുൻപ് മാർഗനിർദേശങ്ങൾ തേടാം.

ഏറ്റവും കൂടുതൽ പേർ ചികിത്സയ്ക്ക് എത്തുന്നത് ഹൃദ്രോഗം, സ്തനാർബുദം, അസ്ഥി സംബന്ധമായ അസുഖങ്ങൾ, ദന്തരോഗങ്ങൾ, ത്വക് രോഗങ്ങൾ  എന്നിവയ്ക്കാണെന്നാണ് റിപ്പോർട്ട്.

മെഡിക്കൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ 1,000 കിടക്കകളുള്ള ആശുപത്രിസമുച്ചയ പദ്ധതിക്കു കഴിഞ്ഞ വർഷം തുടക്കം കുറിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *