ദുബായില്‍ ജയിലില്‍ നിന്നിറങ്ങിയ യുവാവ് അമിത ഹെറോയിന്‍ ഉപയോഗത്തില്‍ മരിച്ചു…മൃതദേഹം കാറടക്കം കത്തിച്ച് സുഹൃത്തുക്കള്‍

ദുബൈ: മരിച്ച സുഹൃത്തിന്റെ മൃതദേഹത്തിന് തീയിട്ട സംഭവത്തില്‍ നാല് യുവാക്കള്‍ക്കെതിരെ വിചാരണ. പതിനെട്ടുകാരനായ എമിറേറ്റി വിദ്യാര്‍ത്ഥിയും 23കാരനായ ഒരു പോലീസുകാരനും കേസില്‍ പ്രതികളാണ്. പ്രതികളില്‍ മൂന്ന് പേര്‍ കോമറോസ് ഐലന്റ് പാസ്പോര്‍ട്ട് കൈവശമുള്ളവരാണ്.

മുറാഖബത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നായിരുന്നു സംഭവം. കത്തിയ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പോലീസ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് മയക്കുമരുന്നിന് അടിമയായ യുവാവ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്.

വീട്ടിലെത്തിയ ഉടനെ ബന്ധുക്കളെ കാണാനെന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയ മകന്‍ പിന്നീട് വീട്ടിലേയ്ക്ക് എത്തിയില്ലെന്ന് പിതാവ് പറയുന്നു. രണ്ടാം ദിവസമാണ് മൃതദേഹത്തെ കുറിച്ച് പോലീസ് വിവരം നല്‍കുന്നത്. സുഹൃത്തുക്കള്‍ കാറിന് തീകൊളുത്തിയപ്പോള്‍ സമീപത്തെ മൂന്നോളം കാറുകള്‍ക്കും തീപിടിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *