ദുബായില്‍ ആസിഡ് ആക്രമണത്തില്‍ പ്രവാസിയ്ക്ക് കാഴ്ച നഷ്ടമായി

ദുബായ് : ദുബായില്‍ ആസിഡ് ആക്രമണത്തില്‍ പ്രവാസിയ്ക്ക് കാഴ്ച നഷ്ടമായി. കെനിയന്‍ യുവതിയാണ് 30 കാരനായ സെയില്‍സ് എക്‌സിക്യൂട്ടീവിനു നേരെ ആസിഡ് എറിഞ്ഞത്. ആസിഡ് ആക്രമണത്തില്‍ യുവാവിന് കാഴ്ച നഷ്ടമായി

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. ദുബായിലെ അല്‍-സത്വയില്‍ കെനിയക്കാരനായ സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു യുവതി. സുഹൃത്തിനെ കണ്ട് ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയതിനു ശേഷം കെനിയന്‍ സ്ത്രീ പുറത്തു പോയെങ്കിലും ചെരുപ്പെടുത്തില്ലെന്നു പറഞ്ഞ് തിരികെ വന്നു. തിരിച്ച്‌ സുഹൃത്തിന്റെ മുറിയില്‍ കയറി. കെനിയന്‍ സ്വദേശിയായ യുവാവിന്റെ കൂടാതെ മറ്റൊരു സുഹൃത്തും ഈ സമയം ഉണ്ടായിരുന്നു.

സുഹൃത്തിന്റെ മുറിയില്‍ നിന്നിറങ്ങിയ വനിതയെ കണ്ട് ഇരുവരും ഞെട്ടുകയും ആശ്ചര്യപ്പെടുകയും ചെയ്തു. തല മുതല്‍ കാല്‍പ്പാദം വരെ അവര്‍ കോട്ട്‌കൊണ്ട് മറച്ചിരുന്നു. ഈ സമയം ഇവരുടെ കൈവശം ആസിഡ് കുപ്പിയും ഉണ്ടായിരുന്നു. മുറിയില്‍ നിന്നിറങ്ങിയ ഇവര്‍ യാതൊരു പ്രകോപനവുമില്ലാതെ കെനിയന്‍ യുവാവിന്റെ കൂടെ ഉണ്ടായിരുന്ന യുവാവിന്റെ മുഖത്തേയ്ക്ക് ആസിഡ് എറിയുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു.

പ്രവാസിയ്ക്കു നേരെ ആസിഡ് എറിഞ്ഞത് എന്തിനെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇവര്‍ക്കെതിരെ ദുബായ് കോടതിയില്‍ വാദം തുടരുകയാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *