കൊവിഡ് മുന്‍കരുതല്‍ പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ:രാജ്യത്ത് കോവിഡ്-19 ബാധിതരുടെ  എണ്ണം കുറഞ്ഞെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ജനങ്ങൾ പാലിക്കേണ്ട പൊതു മാർഗനിർദേശങ്ങളും  പ്രഖ്യാപിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പൊതുനിർദേശങ്ങൾ

1.മറ്റുള്ളവരുമായി 1.5 മീറ്റർ അകലം പാലിക്കുക. അകത്തെ വേദികളിൽ ഓരോ വ്യക്തികൾക്കും കുറഞ്ഞത് 9 ചതുരശ്രമീറ്റർ സ്ഥലം അനുവദിക്കുക

2.മാസ്‌ക് ധരിക്കുക. ഹസ്തദാനം ഉൾപ്പെടെ എല്ലാത്തരം ശാരീരിക സമ്പർക്കങ്ങളും ഒഴിവാക്കുക.

3.ഇഹ്‌തെറാസ് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക

4.തെർമൽ പരിശോധനക്ക് വിധേയമാകുക

5.പതിവായി കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. വൃത്തിരഹിതമായ കൈകൾ കൊണ്ട് മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്

6.പതിവായി സ്പർശിക്കുന്ന ഇടങ്ങളെല്ലാം എപ്പോഴും വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കുക

7.60 വയസിന് മുകളിലുള്ളവർ, ഗർഭിണികളായ സ്ത്രീകൾ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവർ ഒത്തുകൂടലുകൾ ഒഴിവാക്കുക. അകലം പാലിക്കുക

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *