കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നിയാസിനെ ദുബായില്‍ കാണാതായിട്ട് 15 ദിവസം…പത്ത് ദിവസം മുമ്പുണ്ടായ അപകടത്തില്‍ മരണപ്പെട്ടുവെന്ന് സിസിടിവി ദൃശ്യങ്ങള്‍

ഉരുവച്ചാല്‍; കരേറ്റ പൊരുന്നലില്‍ കുഞ്ഞികണ്ണോത്ത് വീട്ടില്‍ മംഗലാട്ട് നിയാസ് (22) ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചതായി കണ്ടെത്തി. കഴിഞ്ഞ മാസം 29 മുതല്‍ കാണാതായതോടെ ബന്ധുക്കള്‍ ദുബായ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 29നു ദുബായില്‍ ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചപ്പോഴാണു മരണം സ്ഥിരീകരിച്ചത്. തുടര്‍ന്നു മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തി.

Loading...

ദിവസവും വീട്ടിലേക്കും സുഹൃത്തുക്കളെയും ഫോണ്‍ വിളിക്കാറുണ്ടായിരുന്ന നിയാസിനെക്കുറിച്ചു 10 ദിവസത്തോളം ഒരു വിവരവും ഇല്ലാതായതോടെയാണ് ദുബായില്‍ ജോലി ചെയ്യുന്ന സഹോദരന്‍ നിഷാദിനെ നാട്ടില്‍ നിന്നു വിവരം അറിയിച്ചത്. തുടര്‍ന്നു ദുബായിലെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. നിയാസിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കിയതോടെയാണു വാഹനാപകടങ്ങളുടെ ദൃശ്യങ്ങളും മോര്‍ച്ചറിയിലെ മൃതദേഹങ്ങളും പരിശോധിച്ചത്. എട്ടു മാസം മുമ്പാണു നിയാസ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. കുവൈത്തിലായിരുന്ന നാസറിന്റെയും പരേതയായ സൈനബയുടെയും മകനാണ്. റസ്മിനയാണു സഹോദരി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *